UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുനാൽ ഘോഷിനെ സിബിഐ ഷില്ലോങ്ങിലെത്തിച്ചു; കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും

ശാരദ ചിറ്റ് ഫണ്ട് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യുന്നത് സിബിഐ ഇന്നും തുടരും. കഴിഞ്ഞദിവസമാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചിറ്റ് ഫണ്ട് കേസിലെ തെളിവുകൾ നശിപ്പിച്ചെന്നതാണ് ഇദ്ദേഹത്തിനെതിരായ കുറ്റാരോപണം. ഷില്ലോങ്ങിലെ സിബിഐ ഓഫീസിൽ വെച്ചാണ് നടപടികൾ.

തൃണമൂൽ നേതാവ് കുനുൽ ഘോഷിനെയും ഇതേ കേസിൽ ഇന്ന് സിബിഐ ചോദ്യം ചെയ്യും. സിബിഐ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഘോഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം ഇതിനകം ഷില്ലോങ്ങിലെത്തിയെന്നാണ് വിവരം. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. വൈകീട്ട് 7.30ഓടെ ചോദ്യം ചെയ്യൽ അവസാനിച്ചു. രാജീവ് കുമാർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് സിബിഐ അറിയിച്ചു.

ചിറ്റ് ഫണ്ട് കേസിൽ രാജീവ് കുമാറിന്റെ പങ്കിനെ വിശദീകരിച്ച് തൃണമൂൽ നേതാവ് കുനുൽ ഘോഷ് സിബിഐക്ക് 91 പേജുള്ള ഒരു കത്തെഴുതിയിരുന്നു. മുൻ തൃണമൂൽ നേതാവും ഇപ്പോൾ ബിജെപിയിലേക്ക് മാറിയയാളുമായ മുകുൾ റോയിയുടെ പേരും തന്റെ കത്തിൽ ഘോഷ് പറഞ്ഞിരുന്നു. ഇതെല്ലാം മുൻനിർത്തിയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യലെന്നാണ് കരുതപ്പെടുന്നത്. തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ഘോഷ്. ഇദ്ദേഹം ചിറ്റ് ഫണ്ട്, റോസ് വാലി കേസുകളിൽ 2013ൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്.

സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് രാജീവ് കുമാർ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. ഇദ്ദേഹത്തെ ഷില്ലോങ്ങിലെ ഒരു നക്ഷത്ര ഹോട്ടലിലാണ് സിബിഐ താമസിപ്പിച്ചിരിക്കുന്നത്. ശാരദ ചിറ്റ് ഫണ്ട് കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ പ്രത്യേകാന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍