UPDATES

ട്രെന്‍ഡിങ്ങ്

മകന്റെ മരണം അറിയാതെ കഫെ കോഫി ഡെ ഉടമ സിദ്ധാർത്ഥയുടെ പിതാവും യാത്രയായി

കഫെ കോഫി ഡെ ഉടമയായിരുന്ന വിജി സിദ്ധാർത്ഥയുടെ മരണത്തെക്കുറിച്ച് അറിയാതെ അദ്ദേഹത്തിന്റെ പിതാവ് ഗംഗയ്യ ഹെഗ്ഡെയും യാത്രയായി. ഞായറാഴ്ചയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് കോമാവസ്ഥയിൽ കിടക്കുകയായിരുന്ന ഇദ്ദേഹം മരിച്ചത്. 96 വയസ്സായിരുന്നു.

ജൂലൈ 31നാണ് വിജി സിദ്ധാർത്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ആശുപത്രിയിൽ പിതാവിനെ സന്ദർ‌ശിച്ച ശേഷം സ്വന്തം കാറില്‍ സഞ്ചരിച്ചെത്തി പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ചിക്കമംഗളൂരു ജില്ലയിലെ കോഫീ പ്ലാന്റർമാരിൽ പ്രമുഖനായിരുന്നു ഹെഗ്ഡെ. ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ബിസിനസ്സിൽ സജീവമായ മകൻ സിദ്ധാർത്ഥ തന്റേതായ ഒരു ബ്രാൻഡ് സൃഷ്ടിച്ചെടുക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍