UPDATES

ട്രെന്‍ഡിങ്ങ്

രാജ്യത്താകെയുള്ളത് 2.30 കോടി ബാലവധുക്കളെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

നിയമം റദ്ദാക്കിയാല്‍ ഇത്രയധികം വധുക്കളുടെ ഭര്‍ത്താക്കന്മാരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ വാദം

രാജ്യത്താകെ 2.3 കോടി ബാലവധുക്കളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഭര്‍ത്താവ് ബലാത്സംഗം ചെയ്യുന്നതിനെ അനുകൂലിക്കുന്ന ബലാത്സംഗ നിയമത്തിലെ വകുപ്പ് റദ്ദാക്കണമെന്ന് എന്‍ജിഒയായ സ്വതന്ത്രചിന്ത നല്‍കിയ പരാതി സുപ്രിംകോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമം റദ്ദാക്കിയാല്‍ ഇത്രയധികം വധുക്കളുടെ ഭര്‍ത്താക്കന്മാരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ വാദം.

അതേസമയം 15നും 17നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്താല്‍ കേസെടുക്കാന്‍ ആകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ജസ്റ്റിസ് എംബി ലോകുര്‍ അധ്യക്ഷനായ ബഞ്ചിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഇന്ത്യന്‍ പീനിയല്‍ കോഡിന്റെ സെക്ഷന്‍ 375(2)നെയാണ് സംഘടന സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്. ഈ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഭാര്യയെ ഭര്‍ത്താവിന് ബലാത്സംഗം ചെയ്യാമെന്ന ആനുകൂല്യമുണ്ട്. അതേസമയം കുട്ടികളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങള്‍ക്കും ഏകസ്വഭാവം വേണമെന്നാണ് എന്‍ജിഒ ആവശ്യപ്പെട്ടത്. 18 വയസാകുമ്പോള്‍ മാത്രമേ ഒരു പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകൂ എന്നുള്ളപ്പോള്‍ അതില്‍ താഴെയുള്ള പ്രായത്തിലെ വിവാഹം നിയമവിരുദ്ധമാണ്. ഐപിസി ബാലവിവാഹത്തെയാണ് പിന്തുണയ്ക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.

അതേസമയം വിവാഹ പ്രായം ഉയര്‍ത്തണമെന്ന പരാതിക്കാരന്റെ വാദത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. സര്‍ക്കാരിന് വേണ്ടി ഹാജരായ ബിനു തംത വിവാഹമെന്ന സ്ഥാപനം സംരക്ഷിക്കപ്പെടേണ്ടതാണെന്നാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ തമ്മിലുള്ള വിവാഹം ഇന്ത്യയില്‍ നിയമവിരുദ്ധമല്ലെന്നും ഇന്ത്യയില്‍ ബാലവിവാഹം ഒരു യാഥാര്‍ത്ഥ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്പത്തിക സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഒഴിവാക്കാനാകില്ല.

രാജ്യത്ത് 2006ന് ശേഷം എത്രമാത്രം ബാലവിവാഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചോദിച്ചപ്പോഴാണ് അഭിഭാഷക 2.3 കോടിയെന്ന് വ്യക്തമാക്കി. ഇത് സര്‍ക്കാരിന്റെ കാര്യപ്രാപിതിയില്ലായ്മയെണെന്ന് നീതിപീഠം നിരീക്ഷിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍