UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാർഖണ്ഡില്‍ റെയിൽവേ സ്റ്റേഷന് ശ്രീകൃഷ്ണന്റെ പേര്; കേന്ദ്രം അംഗീകരിച്ചു

ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നീ സ്ഥലങ്ങളെപ്പോലെ നഗർ ഉന്താരിയെ ‘വളർത്തിയെടുക്കാ’നാണ് ജാർഖണ്ഡ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്

ജന്മാഷ്ടമി പ്രമാണിച്ച് റെയിൽവേ സ്റ്റേഷന് ഹിന്ദു ദൈവമായ ശ്രീകൃഷ്ണന്റെ പേരിടാനുള്ള ജാർഖണ്ഡ് സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചു. ഗഡ്‌വ ജില്ലയിലെ നഗർ ഉന്താരി ടൗണിനും റെയിൽവേ സ്റ്റേഷനും സമീപത്തുള്ള കൃഷ്ണക്ഷേത്രത്തിന്റെ പേരിടണമെന്ന് സര്‍ക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇനി ഈ ടൗണും റെയിൽവേ സ്റ്റേഷനും ബന്‍ശിധർ നഗർ എന്നാണ് അറിയപ്പെടുക. ബന്‍ശിധർ എന്നാൽ ഓടക്കുഴൽധാരിയായ കൃഷ്ണൻ എന്നാണ് അര്‍ത്ഥം.

ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നീ സ്ഥലങ്ങളെപ്പോലെ നഗർ ഉന്താരിയെ ‘വളർത്തിയെടുക്കാ’നാണ് ജാർഖണ്ഡ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീകൃഷ്ണന്റെ മതപരമായ ശൃംഖലയിലേക്ക് ഈ ടൗണിനെയും ഉള്‍പ്പെടുത്താനാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്‍റര്‍നാഷണല്‍ സൊസേറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്സുമായി ഒരു പദ്ധതി ആലോചനയിലാണ് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നഗരങ്ങളുടെയോ ഗ്രാമങ്ങളുടെയോ റെയിൽവേ സ്റ്റേഷനുകളുടെയോ പേരിൽ മാറ്റം വരുത്തണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. ആഭ്യന്തരമന്ത്രാലയമാണ് ഇതിൽ‍ തീരുമാനമെടുക്കുക. ഉത്തരേന്ത്യൻ നാടുകളിൽ വിവിധ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരുകൾ ഹൈന്ദവമതവുമായി ബന്ധപ്പെട്ട പേരുകളാക്കി മാറ്റുന്നത് തകൃതിയായി നടക്കുന്നുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി ഭരിക്കുന്ന ഇടങ്ങളിലാണ് ഈ പ്രവൃത്തി സജീവമായിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍