UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആപ് റാലിയില്‍ യെച്ചൂരി; ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രം സര്‍ക്കാരുകളെ അട്ടിമറിക്കുന്നു-സീതാറാം യെച്ചൂരി

ജനവിധി എതിരായാലും ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ വേണ്ടി ഗവര്‍ണറുടെ ഓഫീസ് ഉപയോഗിക്കുന്നു

ബിജെപി ഇതര ഗവണ്‍മെന്‍റുകളെ അട്ടിമറിക്കാന്‍ കേന്ദ്രം ഗവര്‍ണ്ണര്‍മാരെ ഉപയോഗിക്കുന്നു എന്ന് സീതാറാം യെച്ചൂരി. ജനവിധി എതിരായാലും ഗവണ്‍മെന്‍റ് രൂപീകരിക്കാന്‍ വേണ്ടി ഗവര്‍ണറുടെ ഓഫീസ് ഉപയോഗിക്കുന്നു എന്ന് യെച്ചൂരി പറഞ്ഞു.

ഡല്‍ഹി ഭരണത്തില്‍ കൈകടത്തുന്നു എന്നാരോപിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ആം ആദ്മി പാര്‍ട്ടി നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്പായി ഇറക്കിയ വാര്‍ത്താകുറിപ്പിലാണ് യെച്ചൂരി ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

ഭരണഘടനയുടെ മൌലിക സവിശേഷതയായ ഫെഡറലിസം തകര്‍ക്കുന്ന ബിജെപി ഗവണ്‍മെന്റിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആം ആദ്മി പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുക്കുന്നത് എന്ന് യെച്ചൂരി പറഞ്ഞു.

“ഗവര്‍ണ്ണര്‍മാരുടെയും ലെഫ്റ്റ്നന്‍റ് ഗവര്‍ണ്ണര്‍മാരുടെയും ഓഫീസിനെ ഉപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ കേന്ദ്രം അസ്ഥിരപ്പെടുത്തുകയാണ്. ഡല്‍ഹിയിലും പുതുച്ചേരിയിലും സംഭവിക്കുന്നത് ഇതാണ്.” യെച്ചൂരി പറഞ്ഞു.

കര്‍ണാടകയില്‍ ജനവിധിയെ അട്ടിമറിക്കാന്‍ ശ്രമിച്ചതും ഇതേ രീതിയിലാണ്. തിരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമല്ലാതിരുന്നിട്ടും ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ ബിജെപ് സര്‍ക്കാര്‍ രൂപികരിച്ചു. ബീഹാറില്‍ പിന്‍വാതിലിലൂടെയാണ് ബിജെപി ഗവണ്‍മെന്‍റിലേക്ക് കടന്നുകൂടിയത്. യെച്ചൂരി ചൂണ്ടിക്കാട്ടി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍