ആയുധങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിമാനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വില വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ 10 ദിവസത്തിനകം നല്കാന് സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും ഇതിന് കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയേക്കും. ആയുധങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിമാനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
റാഫേല്‍ ജെറ്റിന്റെ ബേസിക് ഫ്രേം പ്രൈസ് മാത്രമാണ് പാര്‍ലമെന്റിനെ അറിയിച്ചത്. പൂര്‍ണ പ്രവര്‍ത്തനസജ്ജമായ ആയുധ സഹിതമുള്ള ജെറ്റുകളുടെ വിലയടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. യുപിഎ കാലത്തേക്കാള്‍ ഇരട്ടി വിലയ്ക്ക് വളരെ കുറവ് വിമാനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നേരത്തെ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മുദ്ര വച്ച കവറില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇന്നലെ ആവശ്യപ്പെട്ടത് വിമാനങ്ങളുടെ വില സംബന്ധിച്ച വിവരങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ്.
റാഫേല്‍ യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നുണ്ടെന്നും ഇത് സുരക്ഷ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. മുന്‍ ബിജെപി കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവരുടേതടക്കമുള്ള ഹര്‍ജികളാണ് റാഫേല്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ
സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ