UPDATES

വിദേശം

വിക്കിലീക്സ്: സാക്ഷിമൊഴി നൽകാൻ വിസമ്മതിച്ച ചെൽസിയ മാനിങ് കസ്റ്റഡിയിൽ കഴിയണമെന്ന് കോടതി

മൊഴി നൽകാൻ തയ്യാറാകുന്നതു വരെ ജയിലിൽ കഴിയണമെന്നാണ് ജഡ്ജ് കോഡ് എച്ച് ഹിൽറ്റണ്‍ വിധിച്ചത്.

യുഎസ്സിലെ മുന്‍ പട്ടാള ഇന്റലിജൻസ് അനലിസ്റ്റായ ചെൽസിയ മാനിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2010ല്‍ വിക്കിലീക്സ് വഴി മിലിട്ടറി രേഖകൾ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് മാനിങ് കോടതിയിൽ സാക്ഷിമൊഴി നല്‍കാൻ വിസമ്മതിച്ചതാണ് കാരണം. വിക്കിലീക്സിനെതിരെ അന്വേഷണം നടത്തുന്ന ജൂറിക്കു മുമ്പാകെ മൊഴി നൽകാനാണ് മാനിങ് വിസമ്മതിച്ചത്.

മൊഴി നൽകാൻ തയ്യാറാകുന്നതു വരെ ജയിലിൽ കഴിയണമെന്നാണ് ജഡ്ജ് കോഡ് എച്ച് ഹിൽറ്റണ്‍ വിധിച്ചത്. തന്നെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും താൻ പോരാടുമെന്നും മാനിങ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ജുഡീഷ്യൽ സംവിധാനത്തിന്റെ രഹസ്യാത്മകതയിലും തനിക്ക് വിയോജിപ്പുകളുണ്ടെന്ന് മാനിങ് വെളിപ്പെടുത്തുകയുണ്ടായി. അറസ്റ്റിന് ശേഷമായിരുന്നു ഇങ്ങനെ ട്വീറ്റ് ചെയ്തത്. അന്വേഷണത്തോട് സഹകരിക്കില്ലെന്നതിന്റെ സൂചനയായിട്ടാണ് റിപ്പോർട്ടുകൾ ഈ ട്വീറ്റിനെ കാണുന്നത്.

വിക്കിലീക്സിനും അതിന്റെ നേതാവ് ജൂലിയൻ അസാൻജിനുമെതിരെ 2010 മുതൽ തുടർന്നു വരുന്ന കേസുകളുടെ ഭാഗമാണ് മാനിങ്ങിനെതിരായ ഈ കേസും. ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് ജൂലിയൻ അസാൻജ് വർഷങ്ങളായി കഴിഞ്ഞു വരുന്നത്. അറസ്റ്റ് ഒഴിവാക്കാനാണ് ഇങ്ങനെ കഴിയുന്നത്. അസാൻജിനെതിരായ കുറ്റാരോപണങ്ങള്‍ ഇപ്പോഴും അവ്യക്തമാണെങ്കിലും സർക്കാരിന്റെ രഹസ്യരേഖകൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ടവയാണവ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍