UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഹിന്ദു ഭായി’ ചിക്കൻ‌ ഷോപ്പ് അടപ്പിച്ചു; സംഭവം നവരാത്രി ആഘോഷങ്ങൾക്കു മുമ്പ്

അഖിൽ ഭാരതീയ ഹിന്ദു ക്രാന്തി ദൾ, സംയുക്ത ഹിന്ദു സംഘർഷ സമിതി എന്നീ സംഘടനകളാണ് കടയടപ്പിക്കാൻ എത്തിയത്.

ഹിന്ദുത്വ തീവ്രവാദികളുടെ പ്രതിഷേധത്തെ തുടർന്ന് ‘ഹിന്ദു ഭായി’ എന്ന പേരിലുള്ള ചിക്കൻകട അടച്ചു. ഡൽഹി ഗുഡ്ഗാവ് സെക്ടർ 37ലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരത്തോടെ സംഘടിച്ചെത്തിയവർ കടയടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കടയ്ക്കു മുമ്പിൽ തൂക്കിയിട്ട ഹോർഡിങ്ങിൽ ഉടമയുടെ പേര് ബാബു ലാൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ‌ കടയുടമ ആരിഫ് എന്നു പേരായ ഒരു മുസ്ലിം ആണെന്ന് സംഘടിച്ചെത്തിയ ആളുകൾ ആവശ്യപ്പെട്ടു. ഹോർഡിങ്ങിൽ നൽകിയ ഫോൺ നമ്പരിൽ ഡയൽ ചെയ്തപ്പോൾ ട്രൂകോളർ ആപ്പ് കാണിച്ച പേര് ആരിഫ് എന്നാണെന്ന് അവർ ആരോപിച്ചു.

ഹിന്ദു ഭായി ചിക്കൻ ഷോപ്പ് എന്ന് പേരിട്ട് ഒരു മുസ്ലിം കച്ചവടം നടത്തേണ്ടെന്നാണ് ഹിന്ദുത്വവാദികളുടെ നിലപാട്. തങ്ങളെ അപമാനിക്കാൻ വേണ്ടിയാണ് ചിക്കൻ കടയ്ക്ക് ഹിന്ദു ഭായി എന്ന പേരിട്ടതെന്നും അവർ ആരോപിച്ചു. അഖിൽ ഭാരതീയ ഹിന്ദു ക്രാന്തി ദൾ, സംയുക്ത ഹിന്ദു സംഘർഷ സമിതി എന്നീ സംഘടനകളാണ് കടയടപ്പിക്കാൻ എത്തിയത്.

പൊലീസിന് വിവരം കിട്ടിയതിനെ തുടർന്ന് ഹോർഡിങ് നേരത്തെ തന്നെ എടുത്തു മാറ്റിയിരുന്നു. ഇതിനു പിന്നാലെ ഹിന്ദുത്വ സംഘടനകൾ നേരിട്ടെത്തി കടയടപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസൊന്നും എടുത്തിട്ടില്ല. പ്രശ്നം ‘പരിഹരിക്കപ്പെട്ടെ’ന്നാണ് പൊലീസ് പറയുന്നത്.

നവരാത്രി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ള സന്ദർഭത്തിലാണ് ഈ സംഭവം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഗുഡ്ഗാവിൽ നവരാത്രി കാലത്ത് ഇറച്ചിക്കടകൾക്കു നേരെ ആക്രമണമുണ്ടാകാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ്, സംസ്ഥാനത്തെ എല്ലാ ഇറച്ചിക്കടകളും അടപ്പിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സേനാ പ്രവർത്തകർ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍