UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയർസെൽ മാക്സിസ് കേസ്: പി ചിദംബരത്തെ ഒന്നാംപ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്.

എയർസെൽ-മാക്സിസ് കേസിൽ മുൻ ധനകാര്യമന്ത്രി പി ചിദംബരത്തെ ഒന്നാംപ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ചിദംബരമടക്കം ഒമ്പത് പ്രതികൾക്കെതിരെയാണ് ഈ കുറ്റപത്രം. നാല് മാക്സിസ് കമ്പനികളും ഉൾപെട്ടിട്ടുണ്ട്. കുറ്റപത്രം നവംബർ 26ന് പരിഗണിക്കുമെന്ന് സിബിഐ പ്രത്യേക കോടതി അറിയിച്ചു.

ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. കാർത്തി ചിദംബരത്തിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറുകളിലെ ഇമെയിലുകൾ അടക്കം നിരവധി തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

നേരത്തെ തനിക്കെതിരായ അറസ്റ്റ് നീക്കത്തെ തടയണമെന്നാവശ്യപ്പെട്ട് ചിദംബരവും മകൻ കാർത്തി ചിദംബരവും കോടതിയെ സമീപിക്കുകയും അനുകൂല വിധി വാങ്ങുകയും ചെയ്തിരുന്നു. നവംബർ ഒന്നു വരെ പ്രാബല്യത്തിലുള്ളതാണ് കോടതിയുടെ ഇടക്കാല സംരക്ഷണം.

സിബിഐക്കകത്തെ കലഹങ്ങൾ സംബന്ധിച്ച് ഇന്നു രാവിലെ പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. ആരാണ് രാജ്യത്തെ അന്വേഷണ ഏജന്‍സികൾക്കകത്ത് നാശത്തിന്റെ വിത്തിട്ടത് എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. കഴിഞ്ഞ നാലു വർഷത്തിനിടെയാണിത് സംഭവിച്ചതെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍