UPDATES

പ്രളയം 2019

“ആഭ്യന്തര സഹമന്ത്രി എന്നെ വിളിച്ചിരുന്നു, ഹിന്ദിയിൽ സംസാരിച്ചു, എനിക്കൊന്നും മനസ്സിലായില്ല”: മുഖ്യമന്ത്രി

ഇപ്പോൾ ആളുകളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

പ്രളയവുമായി ബന്ധപ്പെട്ട നിരീക്ഷണച്ചുമതലയുള്ള ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് തന്നെ വിളിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സഹമന്ത്രി തന്നോട് സംസാരിച്ചത് ഹിന്ദിയിലായിരുന്നെന്നും ഹിന്ദി അറിയാത്തതിനാൽ തനിക്കൊന്നും മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ തന്നെ തനിക്ക് മറുപടിയായി ഒന്നും പറയാനും പറ്റുകയുണ്ടായില്ല. ഇരുവർക്കും പരസ്പരം മനസ്സിലാകാതെ വന്നതോടെ തങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിമാർ തമ്മിലാണ് സംസാരിച്ചതെന്ന് പിണറായി വിശദീകരിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് സോഷ്യൽ മീഡിയയിൽ സംഘടിത പ്രചാരണം

കേരളത്തിന് കേന്ദ്രത്തിന്റെ പ്രളയദുരിതാശ്വാസം ആവശ്യമില്ലെന്ന വി മുരളീധരന്റെ പ്രസ്താവനയെ മുൻനിര്‍ത്തിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം ആവശ്യപ്പെട്ട കാര്യങ്ങൾ കേന്ദ്രം ഇപ്പോൾ ചെയ്തു തരുന്നുണ്ടെന്നും കൂടുതലൊന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ പറയാൻ മടിക്കരുതെന്നും അവർ പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.

ഇപ്പോൾ ആളുകളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നാശനഷ്ടങ്ങളെല്ലാം കണക്കാക്കി ആ നടപടികളിലേക്ക് പിന്നീടാണ് കടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍