UPDATES

ദീദി വേഴ്‌സസ് മോദി: ബംഗാളിൽ അടിയന്തര മന്ത്രി സഭായോഗം; കൊൽക്കത്ത പോലീസ് ഹൈക്കോടതിയിലേക്ക്

ജുഡീഷ്യറിയിലും മാധ്യമങ്ങളിലും ജനങ്ങളിലും ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. രാഷ്ട്രപതിഭരണമാണ് അവര്‍ക്ക് വേണ്ടതെങ്കില്‍ ഞങ്ങള്‍ തയ്യാറാണ് എന്നും മമത വെല്ലുവിളിച്ചു.

ബംഗാളിലെ സംഭവങ്ങളിൽ സിബിഐ സുപ്രീം കോടതിയെ സമീപിച്ചതിന് പിറകെ നിയമ നടപടികൾ ആലോചിച്ച് കൊൽക്കത്ത പോലീസും. സിബിഐക്ക് എതിരെ കൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ഹർജി നാളെ കോടതി പരിഗണിക്കും. സിബിഐയുടെ ഹർജിയും നാളെ സുപ്രീം കോടതി പരിഗണിക്കും.


കൊൽക്കത്തയിൽ മന്ത്രിസഭായോഗം പുരോഗമിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനർജി ധർണയിരിക്കുന്ന വേദിക്ക് സമീപത്താണ് അടിയന്തിര മന്ത്രിസഭാ യോഗം പുരോഗമിക്കുന്നത്. ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയെന്ന് വിലയിരുത്തല്‍.


ബംഗാളിലെ സംഭവ വികാസങ്ങൾ ലോക്സഭയിലും.സിബിഐയെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് ബംഗാൾ‌ മുഖ്യമന്ത്രി സത്യഗ്രഹമിരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയി പറഞ്ഞതോടെ ഭരണ പ്രതിപക്ഷ വാക്ക്പോര്. പ്രധാനമന്ത്രിയും അമിത് ഷായും ഭരണഘടന സംവിധാനം തച്ചുടച്ചെന്നും മോദി സഭയിൽ മറുപടി നൽകണമെന്നും സൗഗത റോയി ആവശ്യപ്പെട്ടു.

പ്രതിപക്ഷം ഒന്നിച്ച് വിഷയത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയതോടെ സഭയിൽ ഭരണ പ്രതിപക്ഷ വാക്ക്പോര്.

ബിഐയെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിബിഐയെ രാഷ്ട്രീയ പരമായി ഉപയോഗിക്കുന്നുവെന്ന് ടിഎംസിയും കുറ്റപ്പെടുത്തി.

എന്നാല്‍ ചിട്ടി തട്ടിപ്പുകേസ് അന്വേഷണം തടയാനാണ് മമത സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥി സിങ്ങ് ആരോപിച്ചു. കൊല്‍ക്കത്തയില്‍ നടന്നത് സമാനതകളില്ലാത്ത സംഭവമെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിബിഐ സംഘം പോയത് സുപ്രീംകോടതി അനുമതിയോടെയാണെന്ന് വ്യക്തമാക്കയിയ സിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് ജോലിചെയ്യാന്‍ ‌ബംഗാള്‍ സര്‍ക്കാര്‍ സാഹചര്യമൊരുക്കണമെന്നും അഭ്യര്‍ഥിച്ചു.

കൊൽക്കത്ത പൊലീസ് റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രം

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങി ഗവർണറെ ഫോണിൽ വിളിച്ച സ്ഥിതിഗതികൾ ആരാഞ്ഞതിന് പിറകെ കൊൽക്കത്ത പൊലീസിനോടു കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. സിബി ഐ ഉദ്യോഗസ്ഥരെ തടഞ്ഞ പോലീസുകാരുടെ വിവരങ്ങള്‍ സമർപ്പിക്കണമെന്നും കേന്ദ്രം.


മമതയ്ക്കു പിന്തുണയുമായി എംഎൻഎസും.


ചിട്ടി തട്ടിപ്പു കേസുകളിലെ ‘അന്വേഷണം തടസപ്പെടുത്തുന്ന’ ബംഗാൾ സർക്കാർ നടപടിക്കെതിരായ ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് എന്താണ് തിടുക്കമെന്ന് സുപ്രീംകോടതി. വിഷയത്തിൻ എന്തിണ് ഇത്ര തിടുക്കമെന്ന് തിടുക്കമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് ചോദിച്ചു. ബംഗാളിൽ അസാധാരണ സാഹചര്യമാണെന്നു സോളിസിറ്റർ ജനറൽ അറിയിച്ചെങ്കിലും തെളിവു ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹർജി നാളെ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

എന്നാൽ, തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെയായിരുന്നു സിബിഐയുടെ നടപടി എന്നാണു ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. കേസ് സിബിഐയെ ഏൽപിക്കാൻ 2014 മേയ് 9 ന് സുപ്രീം കോടതി ഉത്തരവിട്ടതാണ്. സംസ്ഥാനത്തെ നടപടികൾക്കു മുൻപ് സിബിഐ തങ്ങളോടു ചോദിക്കണമെന്നും എന്നും സർക്കാർ കോടതിയെ അറിയിച്ചു. സിബിഐക്കു പുറമെ ബംഗാൾ സർക്കാരും സുപ്രീംകോടതിയെ സമീപിക്കും.


മമതാ ബാനർജിക്ക് പിന്തുണയുമായി കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. മമ്മത നടത്തുന്ന നീക്കത്തിന് പൂർണ പിന്തുണ നൽകുന്നതായും പരമേശ്വര അറിയിച്ചു.

 

കൊൽക്കത്തയിലെ സംഭവങ്ങളെ കുറിച്ച് ഗവർണറോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിബി ഐ ഉദ്യോഗസ്ഥർക്കെതിരായ പോലീസ് നടപടിയെ കുറച്ച് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി വിശദീകരണം നൽകണമെന്നാണ് അഭ്യന്തമന്ത്രിയുടെ നിർദേശം. നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവിയെയും രാജ് ഭവനിലേക്ക് വിളിപ്പിച്ചതിന് പിറകെയാണ് മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടത്.


റോസ് വാലി, ശാരദ ചിട്ടി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത് തടയുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരായ സിബിഐയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. നാളെ ഹര്‍ജി പരിഗണിക്കാമെന്ന് കോടതി. അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് നിർദ്ദേശം നൽകി ഉത്തരവ് ഇറക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടപ്പോള്‍ എന്താണ് ഇത്ര തിടുക്കമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചത്. ചീഫ് ജസ്റ്റിസിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുക.


ചിട്ടി തട്ടിപ്പ് കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ അനുവദിക്കണം.


മുഖ്യമന്ത്രി മമത ബാനജി അനിശ്ചിതകാല ധര്‍ണ തുടങ്ങി


സിബിഐയും പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായുള്ള സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ഇടപെട്ടു, ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടി. ചീഫ് സെക്രട്ടറി മലായ് ഡേയെയും ഡിജിപി വീരേന്ദ്ര കുമാറിനേയും ഗവര്‍ണര്‍ രാജ് ഭവനിലേയ്ക്ക് വിളിപ്പിച്ചു. 11 മണിക്ക് ശേഷം യോഗം.


കൊല്‍ക്കത്തയില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള തുറന്ന യുദ്ധം നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സിബിഐ നീക്കത്തിനെതിരെ പ്രതിഷേധവുമായുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധ ധര്‍ണ 13 മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ രാത്രി ഭക്ഷണം പോലും ഒഴിവാക്കിയാണ് മമത ഇവിടെ നിന്നത് എന്നാണ് റിപ്പോട്ട്. അതേസമയം സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷഭരിതമായ സാഹചര്യം സിബിഐ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഇതിനിടെ മമത ബാനര്‍ജിക്ക് ഇന്നലെ തന്നെ പിന്തുണ അറിയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആര്‍ജെഡി നേതാവ് തേജസ്വി യാദവും കൊല്‍ക്കത്തയിലേയ്ക്ക് തിരിച്ചു.


കമ്മീഷണര്‍ രാജീവ് കുമാറിനെ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ ചോദ്യം ചെയ്യുന്നതിനായി എത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥരുടെ സുരക്ഷയ്‌ക്കെന്ന് പറഞ്ഞ് സിആര്‍പിഎഫ് സംഘമെത്തുകയും മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ കമ്മീഷണര്‍ക്ക് പിന്തുണയുമായും കേന്ദ്ര സര്‍ക്കാരിനെതിരായും ധര്‍ണ തുടങ്ങുകയും ചെയ്യുകയും ചെയ്തിരുന്നു. സിബിഐ സുപ്രീം കോതിയെ സമീപിക്കുകയും ചെയ്തതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി കലുഷിതമായ രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഇന്ന് സുപ്രീം കോടതി ഈ വിഷയത്തിലെടുക്കുന്ന തീരുമാനം നിര്‍ണായകമാകും. നിയമാനുസൃതമാണ് തങ്ങളുടെ നീക്കമെന്നും ചോദ്യം ചെയ്യലിന് അനുമതി ആവശ്യമില്ലെന്നുമാണ് സിബിഐയുടെ വാദം. സുപ്രീം കോടതിയുടെ തന്നെ നേരത്തെയുള്ള വിധികള്‍ ഇത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ അനുവാദം ആവശ്യമില്ല എന്നാണ് വ്യക്തമാക്കുന്നത് എന്നും സിബിഐ വാദിക്കുന്നു. ചിട്ടിതട്ടിപ്പ് കേസ് അന്വേഷിച്ച സംഘത്തിന് നേതൃത്വം നല്‍കിയ രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചതായി സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു ആരോപിച്ചു. കോടതി ഉത്തരവ് പ്രകാരമുള്ള അന്വേഷണത്തെ തടസപ്പെടുത്തുകയാണ് ബംഗാള്‍ സര്‍ക്കാര്‍ എന്ന് ആരോപിച്ചാണ് സിബിഐ കോടതിയെ സമീപിക്കുന്നത്. ബംഗാള്‍ സര്‍ക്കാരും സിബിഐയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും.

വാറണ്ടില്ലാതെ എങ്ങനെ പൊലീസ് കമ്മീഷണറുടെ വീട്ടിലെത്താന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടായി എന്നാണ് മമത ബാനര്‍ജി ചോദിച്ചത്. ഭരണഘടന സ്തംഭനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് അവര്‍ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് സിബിഐയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് എന്നും പ്രധാനമന്ത്രിയുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്കനുസരിച്ച് എന്തും ചെയ്യുന്ന നിലയിലാണ് ഉദ്യോഗസ്ഥ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്നും മമത കുറ്റപ്പെടുത്തി. ജുഡീഷ്യറിയിലും മാധ്യമങ്ങളിലും ജനങ്ങളിലും ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. രാഷ്ട്രപതിഭരണമാണ് അവര്‍ക്ക് വേണ്ടതെങ്കില്‍ ഞങ്ങള്‍ തയ്യാറാണ് എന്നും മമത വെല്ലുവിളിച്ചു.

ചോദ്യം ചെയ്യല്‍, റെയ്ഡ് നടപടികള്‍ക്കും അന്വേഷണത്തിനും സിബിഐക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിലയില്‍ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജിയും ചന്ദ്ര ബാബു നായിഡുവുമെല്ലാം തങ്ങള്‍ക്ക് അധികാരമുള്ള സംസ്ഥാനങ്ങളില്‍ സിബിഐയ്ക്കുള്ള ഫ്രീ പാസ് നേരത്തെ റദ്ദാക്കിയിരുന്നു. ഇതെല്ലാം മറികടന്നാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സിബിഐ സംഘമെത്തിയത്. കോണ്‍ഗ്രസ് അടക്കമുള്ള വിവിധ പ്രതിപക്ഷ കക്ഷികള്‍ മമതയ്ക്കും ബംഗാള്‍ സര്‍ക്കാരിനും പിന്തുണയുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെ സിബിഐ നടപടി സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഭാഗമായാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ ഫാഷിസ്റ്റ് ശക്തികളെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തുമെന്നും മമത ബാനര്‍ജിക്ക് പിന്തുണ നല്‍കുന്നുവെന്നുമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞത്. ബംഗാളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നീക്കങ്ങളുടെ ഭാഗമാണെന്നും മമതയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പോരാടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മോദി ജനാധിപത്യത്തെയും ഫെഡറല്‍ ഘടനയേയും പരിഹാസ്യമാക്കിയിരിക്കുകയാണ് എന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു. കുറച്ച് വര്‍ഷം മുമ്പ് അര്‍ദ്ധസൈനിക വിഭാഗത്തെ വിട്ട് ഡല്‍ഹി സര്‍ക്കാരിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോയെ മോദി സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നതായി കെജ്രിവാള്‍ പറഞ്ഞു. മോദി-ഷാ ദ്വന്ദ്വം ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി റാലികളില്‍ മമതയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമണം നടത്തുകയും പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചിട്ടി തട്ടിപ്പ് കേസുകളില്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് പേടിക്കണം എന്നാണ് മോദി ചോദിച്ചത്. അതേസമയം ശക്തമായ ഭാഷയില്‍ മറുപടിയുമായി മമത രംഗത്തെത്തുകയും ചെയ്തു. നിങ്ങള്‍ ബംഗാളിന്റെ കാര്യം നോക്കണ്ട. വാരണാസിയില്‍ ജയിക്കാന്‍ പറ്റുമോ എന്ന് നോക്ക് എന്നായിരുന്നു മമതയുടെ മറുപടി. എന്തെങ്കിലും ചെയ്യ് എന്ന് പറഞ്ഞ് മോദി സിബിഐ സംഘത്തെ അയച്ചിരിക്കുകയാണ് എന്നാണ് ഇന്നലെ മമത ആരോപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍