UPDATES

ട്രെന്‍ഡിങ്ങ്

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകുന്നതിലുള്ള ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

പ്രധാനമന്ത്രി, ഗതാഗതമന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നീതി ആയോഗ് യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് മാധ്യമങ്ങളെ കണ്ടു. താനുന്നയിച്ച വാദങ്ങൾ പ്രധാനമന്ത്രി ശ്രദ്ധാപൂർവ്വം തന്നെ കേട്ടുവെന്നും അനുകൂലമായ നടപടി ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്രത്തിന്റെ നടപടി, ആയുര്‍വ്വേദ രംഗത്തെ വികസനത്തിന് പരിഗണന ലഭിക്കാത്ത പ്രശ്നം തുടങ്ങിയവയും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ആരോഗ്യരംഗത്ത് ഏറെ മുന്നിലുള്ള സംസ്ഥാനത്തിന് എയിംസ് ലഭിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന വസ്തുത പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ

എയർപോർട്ട് നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിലെ എതിർപ്പ് താൻ ഉന്നയിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു. വിമാനത്താവളം നടത്തി യാതൊരു മുന്‍പരിചയവും അദാനി ഗ്രൂപ്പിനില്ല. സർക്കാരിന് വിമാനത്താവള നടപ്പിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സിയാൽ ദീർഘകാലമായി ഈ രംഗത്ത് മികച്ച പ്രവർത്തനമാണ് നടത്തിവരുന്നത്. ഐക്യരാഷ്ട്രസഭയുടെയടക്കം പ്രശംസ സിയാലിന് പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സർക്കാർ ആരംഭിച്ചതും മുമ്പോട്ട് കൊണ്ടുപോയതും. ഇക്കാരണത്താൽ തന്നെ സർക്കാരിനെ ഈ വിമാനത്താവളം പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഏതെങ്കിലും ഘട്ടത്തിൽ സ്വകാര്യമേഖലയെ പരിഗണിക്കുന്നുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്തു മാത്രമേ ചെയ്യൂ എന്ന് നേരത്തെ കേന്ദ്ര വ്യോമയാനമന്ത്രാലയം രേഖാമൂലം ഉറപ്പ് തന്നിരുന്നതാണെന്നും വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

635 ഏക്കർ സ്ഥലം നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിനുണ്ട്. തിരുവിതാംകൂർ മഹാരാജാവിൽ നിന്നും സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥലമാണിത്. ഇക്കാരണത്താൽ തന്നെയാണ് ഈ സ്ഥലം സ്വകാര്യ വ്യക്തിക്ക് നല്‍കില്ലെന്ന് സർക്കാർ തീരുമാനിച്ചത്. ബിഡ്ഡിങ്ങിലൂടെ മാത്രമേ വിമാനത്താവളം അനുവദിക്കൂ എന്ന നില വന്നപ്പോൾ സർക്കാരും അതിൽ പങ്കെടുത്തിരുന്നു. എന്നാൽ അതൊന്നും ഫലവത്തായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ നേരിൽക്കണ്ട് കേരളത്തിന്റെ ആശങ്ക അറിയിച്ചത്.‌

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍