UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയുടെ പ്രത്യാക്രമണം: ചൈനയ്ക്ക് പറയാനുള്ളത് ഇതാണ്

പാകിസ്താനിലെ ബാലകോട്ടിലെ ജെയ്ഷ് മൊഹമ്മദിന്റെ ക്യാമ്പുകളിൽ ഇന്ത്യ നടത്തി ആക്രമണത്തിനു പിന്നാലെയാണ് ചൈനയുടെ പ്രസ്താവന

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ചൈന. പാകിസ്താനിലെ ബാലകോട്ടിലെ ജെയ്ഷ് മൊഹമ്മദിന്റെ ക്യാമ്പുകളിൽ ഇന്ത്യ നടത്തി ആക്രമണത്തിനു പിന്നാലെയാണ് ചൈന ഈ പ്രസ്താവന നടത്തിയത്.

“മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിനും പരസ്പര ബന്ധം വളർത്തുന്നതിനുമായി ഇരുരാജ്യങ്ങളും സംയമനം പാലിക്കുമെന്ന് പ്രതീക്ഷിക്കു”ന്നതായി ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. നേരത്തെ പുൽവാമ ആക്രമണം നടന്നപ്പോഴും ഈ അയൽരാജ്യം പ്രതികരിച്ചിരുന്നു. കൊല്ലപ്പെട്ട നാൽപ്പത് പട്ടാളക്കാരുടെ കുടുംബങ്ങളോട് ‘ആഴത്തിൽ സഹതപിക്കുന്നു’ എന്നായിരുന്നു പ്രസ്താവന. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കത്തയയ്ക്കുകയും ചെയ്യുകയുണ്ടായി. ‘എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെ ഞങ്ങൾ നിശ്ചയദാർഢ്യത്തോടെ ശക്തമായി അപലപിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പുൽവാമയിൽ ആക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദ് ഭീകരൻ യുഎൻ രക്ഷാ കൗണ്‍സിലിൽ മസൂദ് അസ്ഹറിനെ ‘ആഗോള ഭീകര പട്ടിക’യിൽ പെടുത്താനുള്ള ഇന്ത്യയുടെയും ഫ്രാൻസിന്റെയും ശ്രമങ്ങളെ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞിരുന്നു ചൈന. 2009, 2016, 2017 എന്നീ വർഷങ്ങളിൽ മസൂദിനെ ഭീകരനായി പ്രഖ്യാപിക്കാൻ രക്ഷാസമിതി കൊണ്ടുവന്ന പ്രമേയങ്ങളെല്ലാം എതിർത്തു തോൽപ്പിച്ചത് ചൈനയാണ്.

അതെസമയം ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭാ രക്ഷാ കൗൺസിലിന്റെ പ്രസ്താവനയിൽ ചൈന ഒപ്പു വെച്ചിരുന്നു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ മൊഹമ്മദിനെ പേരെടുത്ത് വിമർശിക്കുന്നുണ്ട് ഈ പ്രസ്താവനയിലെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗൗരവതരമായ ഭീഷണിയാണ് ഭീകരവാദമെന്ന് പറയുന്ന പ്രസ്താവനയിൽ ജെയ്ഷെ മുഹമ്മദിനെ കൃത്യമായി പരാമർശിച്ചിരുന്നു. ഭീകരതയുടെ സ്പോർസർമാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസ്താവന പറയുന്നു. ഭീകരപ്രവർത്തനം ആര്, എപ്പോൾ, എവിടെ ചെയ്താലും അംഗീകരിക്കാനാകാത്തതാണെന്നും പ്രസ്താവനയിലുണ്ടായിരുന്നു.

ചൈന പൂർണമായും പാകിസ്താന്റെ ഭാഗത്താണ് നിലകൊള്ളുന്നത് ഇപ്പോൾ. റഷ്യയും മൃദുസമീപനത്തിലാണ്. മേഖലയിൽ വ്യാപാര പദ്ധതികളിൽ പാകിസ്താൻ പലതുകൊണ്ടും ഒരു നിർണായക ഘടകമാണ് ഇരുകൂട്ടർക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍