UPDATES

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ; ശക്തി പ്രകടനം നടത്തി ഇന്ത്യന്‍ വ്യോമസേന

അഴിമുഖം പ്രതിനിധി

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ശക്തി പ്രകടനം നടത്തി ഇന്ത്യന്‍ വ്യോമസേന. ലഡാക്കില്‍ അതിര്‍ത്തി പ്രദേശത്ത് തൊഴിലുറപ്പു പദ്ധതിപ്രകാരം നിര്‍മിക്കുന്ന കനാലിന്റെ നിര്‍മാണം ചൈനീസ് സൈന്യം (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ ഇരു രാജ്യങ്ങളുടെ സൈന്യങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ചൈനയുടെ അതിര്‍ത്തിയില്‍ നിന്ന് 29 കിലോമീറ്റര്‍ മാത്രം അകലെയുള്ള അരുണാചല്‍ പ്രദേശിലെ മെചൂകയില്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഇന്നലെ ലാന്‍ഡ് ചെയ്യുകയും നിരീക്ഷണം നടത്തുകയും ചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് ലേ-യില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ ഡെംചോക് സെക്ടറിലാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നത്. കനാല്‍ നിര്‍മ്മിക്കുന്ന തൊഴിലാളികളുടെ സമീപത്തേക്ക് 55-ഓളം ചൈനീസ് സേനാംഗങ്ങള്‍ എത്തുകയും നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് ഇന്ത്യന്‍ കരസേനയിലെയും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെയും അംഗങ്ങള്‍ എത്തി ചൈനയുടെ പട്ടാളം മുന്നോട്ടുകടക്കുന്നതിനെ തടഞ്ഞു.

ഈ പ്രദേശത്തു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം അനുമതി തേടണമെന്നാണു ചൈനയുടെ വാദം. എന്നാല്‍, പ്രതിരോധാവശ്യങ്ങള്‍ക്കായുള്ള നിര്‍മാണങ്ങള്‍ക്കു മാത്രമേ ഈ വ്യവസ്ഥ ബാധകമാകൂ എന്നാണ് ഇന്ത്യയുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍