UPDATES

വിദേശം

ചൈന ഉയ്ഗുർ മുസ്ലിം വീടുകളിൽ ക്യുആർ കോഡുകൾ പതിക്കുന്നു; ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതായും ആരോപണം

വീട്ടിൽ വിരുന്നുകാർ ആരെങ്കിലുമുണ്ടെങ്കിൽ അവർ വിശദാംശങ്ങൾ അന്വേഷിക്കുന്നു.

ഉയ്ഗുർ മുസ്ലിം സമുദായത്തിൽ പെട്ടവർ താമസിക്കുന്ന വീടുകളിൽ ചൈന ക്യുആർ കോഡ് പതി പതിക്കുന്നതായി റിപ്പോർട്ട്. വീടുകളിൽ താമസിക്കുന്നവരുടെ വിവരങ്ങളാണ് ഈ കോഡുകളിൽ ഉൾച്ചേർത്തിട്ടുള്ളത്. വീട്ടുകാരെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്ക് അതിവേഗം ലഭ്യമാക്കാനാണ് ഈ നടപടി.

മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഈ ക്യുആർ കോഡുകൾ സ്കാൻ ചെയ്താൽ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കും. വീടിനകത്ത് ഈ ക്യൂആർ‌ കോഡിൽ പറഞ്ഞിട്ടില്ലാത്ത ആളുകൾ താമസിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഇതുവഴി ഉദ്യോഗസ്ഥർക്ക് സാധിക്കും.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ചൈനയിൽ നടക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ചൈനയിലെ ഡയറക്ടർ സോഫീ റിച്ചാർഡ്സൺ പറഞ്ഞു. കഴിഞ്ഞ ദശകങ്ങളിലൊന്നും നടന്നിട്ടില്ലാത്ത വിധത്തിലുള്ള വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

അതെസമയം ക്ഷേമപദ്ധതികള്‍ എളുപ്പത്തിൽ ലഭ്യമാക്കാനും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാനുമാണ് ഈ ക്യുആർ കോഡുകൾ വീടുകളിൽ സ്ഥാപിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

വീടുകളിൽ ഉദ്യോഗസ്ഥർ ഇടക്കിടെ പരിശോധനകൾ നടത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വീട്ടിൽ വിരുന്നുകാർ ആരെങ്കിലുമുണ്ടെങ്കിൽ അവർ വിശദാംശങ്ങൾ അന്വേഷിക്കുന്നു.

തങ്ങളുടെ ബയോമെട്രിക് ഡാറ്റയും (ആധാറില്‍ ഉപയോഗിക്കുന്ന തരം വ്യക്തിഗത വിവരങ്ങൾ) അധികാരികൾ ശേഖരിക്കുന്നതായി സ്ഥലത്ത് താമസിക്കുന്നവർ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍