UPDATES

വിദേശം

ജയ്ഷെ മൊഹമ്മദിനെ വിമർശിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രസ്താവനയിൽ ഒപ്പുവെച്ച് ചൈന; നിലപാടിൽ അയവ് വരുന്നു?

ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭാ രക്ഷാ കൗൺസിലിന്റെ പ്രസ്താവനയിൽ ചൈന ഒപ്പിട്ടു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ മൊഹമ്മദിനെ പേരെടുത്ത് വിമർശിക്കുന്നുണ്ട് ഈ പ്രസ്താവനയിലെന്നത് ശ്രദ്ധേയമാണ്. നേരത്തെ ജയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ നിലപാടെടുത്ത രക്ഷാസമിതിയിലെ ഏക അംഗം ചൈനയായിരുന്നു. ചൈനയുടെ ഈ നിലപാടു കൊണ്ടാണ് മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നത് നടക്കാതെ പോയത്. 2009, 2016, 2017 എന്നീ വർഷങ്ങളിൽ മസൂദിനെ ഭീകരനായി പ്രഖ്യാപിക്കാൻ രക്ഷാസമിതി കൊണ്ടുവന്ന പ്രമേയങ്ങളെല്ലാം എതിർത്തു തോൽപ്പിച്ചത് ചൈനയാണ്.

ഈ പ്രസ്താവന പുറത്തിറക്കുന്നതിന് മുൻകൈയെടുത്തത് രക്ഷാസമിതി അംഗങ്ങളിലൊരാളായ ഫ്രാൻസാണ്. സുരക്ഷാ കൗൺസിലിലെ ചൈന ഒഴികെയുള്ള സ്ഥിരാംഗങ്ങളായ റഷ്യ, യുകെ, യുഎസ്, ജർമനി എന്നിവർക്കിടയിൽ സമവായമുണ്ടാക്കാനാണ് ഫ്രാൻസ് ശ്രമം നടത്തിയിരുന്നത്. ചൈന പൂർണമായും പാകിസ്താന്റെ ഭാഗത്താണ് നിലകൊള്ളുന്നത് ഇപ്പോൾ. റഷ്യയും മൃദുസമീപനത്തിലാണ്. മേഖലയിൽ വ്യാപാര പദ്ധതികളിൽ പാകിസ്താൻ പലതുകൊണ്ടും ഒരു നിർണായക ഘടകമാണ് ഇരുകൂട്ടർക്കും.

മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിൽ ചൈന എന്തു നിലപാട് സ്വീകരിക്കുമെന്നത് സംശയാസ്പദമാണെങ്കിലും ജെയ്ഷെ മൊഹമ്മദിനെ കുറ്റം ചാർത്തുന്ന പ്രസ്താവനയിൽ ഒപ്പുവെച്ചത് ഫ്രാൻസിന്റെ നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് കരുതപ്പെടുന്നത്. ജെയ്ഷെ മൊഹമ്മദിന്റെ പേര് പരാമർശിക്കുന്നതിനോട് ചൈന എതിർപ്പ് പ്രകടിപ്പിക്കുകയുണ്ടായില്ല. എന്നാൽ മസൂദ് അസ്ഹറിന്റെ പേര് പരാമർശിക്കുന്നതിനോട് ചൈന യോജിക്കുകയും ചെയ്തില്ല.

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗൗരവതരമായ ഭീഷണിയാണ് ഭീകരവാദമെന്ന് പറയുന്ന പ്രസ്താവനയിൽ ജെയ്ഷെ മുഹമ്മദിനെ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ഭീകരതയുടെ സ്പോർസർമാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസ്താവന പറയുന്നു. ഭീകരപ്രവർത്തനം ആര്, എപ്പോൾ, എവിടെ ചെയ്താലും അംഗീകരിക്കാനാകാത്തതാണെന്നും പ്രസ്താവനയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍