UPDATES

ട്രെന്‍ഡിങ്ങ്

‘ഇന്ത്യൻ വിദേശകാര്യമന്ത്രി ചൗക്കിദാർ സുഷ്മ സ്വരാജ്’: സിഎൻഎൻ റിപ്പോർട്ടർ‌ക്ക് പിണഞ്ഞ അബദ്ധം ചർച്ചയാകുന്നു

ബിജെപി മന്ത്രിമാരും നേതാക്കളും തങ്ങളുടെ പേരിനൊപ്പം ‘ചൗക്കിദാർ’ എന്ന് ചേർത്തിട്ടുള്ള വിവരം റിപ്പോര്‍ട്ടർ മനസ്സിലാക്കിയില്ല.

ബിജെപിയിൽ നടക്കുന്ന ‘ചൗക്കിദാർ പ്രസ്ഥാന’ത്തെക്കുറിച്ച് അറിയാത്ത ഒരു അമേരിക്കൻ റിപ്പോർട്ടർ വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജിന് നൽകിയ പണി ചർച്ചയായിരിക്കുകയാണ്. യുഎസ്സില്‍ സിഖ് കുടുംബാംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ അധികൃതരുടെ പ്രതികരണം കൂട്ടിച്ചേര്‍ത്തപ്പോഴാണ് റിപ്പോർട്ടർക്ക് അബദ്ധം സംഭവിച്ചത്. ‘ഇന്ത്യയുടെ വിദേശകാര്യമന്ത്രി ചൗക്കിദാർ സുഷ്മ സ്വരാജ്’ എന്നായിരുന്നു റിപ്പോർട്ടിലെ വരികൾ. മോദിയുടെ ആഹ്വാനമനുസരിച്ച് ബിജെപി മന്ത്രിമാരും നേതാക്കളും തങ്ങളുടെ പേരിനൊപ്പം ‘ചൗക്കിദാർ’ എന്ന് ചേർത്തിട്ടുള്ള വിവരം റിപ്പോര്‍ട്ടർ മനസ്സിലാക്കിയില്ല.

ഇതിന് തൊട്ടുമുമ്പത്തെ ദിവസമാണ് തന്റെ പേരിലെ ‘ചൗക്കിദാർ’ എന്തിനാണെന്ന് ചോദിച്ച ഒരു ട്വിറ്റർ ഉപയോക്താവിന് സുഷ്മ സ്വരാജ് നൽ‌കിയ മറുപടി വാർത്തയായത്. രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയും, ബോധനിലവാരമുള്ള ഒരു ബിജെപി നേതാവുമായ താങ്കൾ എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന ധ്വനിയോടെയായിരുന്നു ചോദ്യം. ഇതിന് സുഷ്മ സ്വരാജ നൽകിയ മറുപടി, താൻ രാജ്യതാൽപ്പര്യങ്ങളുടെ കാവൽപ്പണി ചെയ്യുന്നയാളാണെന്നും അതുകൊണ്ടാണ് ചൗക്കിദാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നതെന്നുമായിരുന്നു.

വിദേശകാര്യമന്ത്രിയാണെന്നിരിക്കെ വിദേശ മാധ്യമങ്ങൾ സുഷ്മ സ്വരാജിന്റെ ട്വീറ്റുകൾ വാർത്തയാക്കുന്നത് സ്വാഭാവികമാണ്. സാധാരണമായി ഇത്തരം ഉയർന്ന പദവികൾ വഹിക്കുന്നവർ ട്വിറ്ററിലെ പേരിൽ ഇതുപോലുള്ള മാറ്റങ്ങൾ വരുത്തുമെന്ന് ആരും പ്രതീക്ഷിക്കില്ല. ഇതാണ് സിഎൻഎൻ റിപ്പോർട്ടർക്കും സംഭവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍