UPDATES

വിപണി/സാമ്പത്തികം

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് അഴിമതി? ഡിച്ച്എഫ്എല്‍ 31,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതായി കോബ്ര പോസ്റ്റ്‌

ലോണുകള്‍ വഴിയും കടലാസ് കമ്പനികള്‍ (ഷെല്‍ കമ്പനികള്‍) വഴിയുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

പ്രമുഖ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ഡിഎച്ച്എഫ്എല്‍ (ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍) ബാങ്കുകളില്‍ നിന്ന് 31,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി കോബ്ര പോസ്റ്റ്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് അഴിമതിയാണ് ഇതെന്ന് കോബ്ര പോസ്റ്റ് പറയുന്നു. ലോണുകള്‍ വഴിയും കടലാസ് കമ്പനികള്‍ (ഷെല്‍ കമ്പനികള്‍) വഴിയുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡിഎച്ച്എഫ്എല്‍ ഉടമകളായ കപില്‍ വധാവന്‍, അരുണ വധാവന്‍, ധീരജ് വധാവന്‍ എന്നവരാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഇന്ത്യയിലും വിദേശത്തും നിക്ഷേപമായും വസ്തു വാങ്ങാനും വായ്പാ തുക ഉപയോഗിച്ചിട്ടുണ്ട്. യുകെ, യുഎഇ (ദുബായ്), മൗറീഷ്യസ്, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം ഇ്ത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. വധാവന്‍ ഗ്ലോബല്‍ കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഡിഎച്ച്എല്‍എഫിന്റെ മാതൃ കമ്പനി.

തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയിലേയും ഗുജറാത്തിലേയും പല കമ്പനികളുടെ പേരിലേക്കും പണം മാറ്റിയിട്ടുണ്ട്. പല കമ്പനികള്‍ക്കും ഒരേ വിലാസമാണ്. ബിജെപിക്ക് കോടിക്കണക്കിന് രൂപയുടെ ഫണ്ട് നല്‍കി. സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ചട്ടങ്ങള്‍ ലംഘിച്ചു. വിദേശത്ത് 4000 കോടി രൂപയുടെ നിക്ഷേപം നടത്തി. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലെ വയമ്പ എന്ന ടീമിനെ വാങ്ങി.

വായ്പാ തട്ടിപ്പ്: ബിജെപിക്ക് ഡിഎച്ച്എഫ്എല്‍ നല്‍കിയത് 19.5 കോടി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍