UPDATES

ജാക്കി ഷ്രോഫ്, അമീഷ പട്ടേല്‍, സണ്ണി ലിയോണ്‍ – പണം നല്‍കിയാല്‍ ഏത് പാര്‍ട്ടിക്ക് വേണ്ടിയും പ്രചാരണത്തിന് ബോളിവുഡ് തയ്യാര്‍

38 സെലിബ്രിറ്റികളാണ് പണം വാങ്ങിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിന് തയ്യാറായത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇടുന്നതിനും പ്രചാരണം നടത്തുന്നതിനുമായി അഭിനേതാക്കളും സംവിധായകരും ഗായകരുമടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കോടികള്‍ പണമായി വാഗ്ദാനം ചെയ്തതായി കോബ്രപോസ്റ്റ് റിപ്പോര്‍ട്ട്. 38 സെലിബ്രിറ്റികളാണ് പണം വാങ്ങിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിന് തയ്യാറായത്.

ഗായകരായ അഭിജിത്ത് ഭട്ടാചാര്യ, കൈലാഷ് ഖേര്‍, മിക സിംഗ്, ബാബ സെഹ്ഗാള്‍, അഭിനേതാക്കളായ ജാക്കി ഷ്രോഫ്, ശക്തി കപൂര്‍, വിവേക് ഒബ്രോയ്, അമീഷ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് താല്‍പഡെ, അഖിലേന്ദ്ര മിശ്ര, സോനു സൂദ്, ടീസ്‌ക ചോപ്ര, മിനിഷ ലാംബ, പൂനം പാണ്ഡെ, സണ്ണി ലിയോണ്‍ തുടങ്ങിയവരാണ് പണം വാങ്ങി വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രൊമോഷന്‍ ചെയ്യാന്‍ സമ്മതിച്ചത്. അതേസമയം വിദ്യ ബാലനും അര്‍ഷാദ് വാര്‍സിയുമടക്കമുള്ളവര്‍ വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറായില്ല.

ഓപ്പറേഷന്‍ കരോക്കെ എന്ന പേരിലാണ് സ്റ്റിംഗ് നടത്തിയത്. ഒരു സാങ്കല്‍പ്പിക പിആര്‍ എജന്‍സിയുടെ പേരിലാണ് കോബ്ര പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ താരങ്ങളെ സമീപിച്ചത്. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണച്ച് പോസ്റ്റിടാന്‍ തയ്യാറാണോ എന്നാണ് ഓരോരുത്തരോടും ചോദിച്ചത്.

വായനയ്ക്ക്: https://goo.gl/pWCcsG

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍