UPDATES

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിക്കപ്പെട്ടു, മോഷണം നിര്‍മ്മാണത്തിലുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലില്‍

ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജരുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊച്ചി കപ്പല്‍നിര്‍മ്മാണ ശാലയ്ക്ക് നാണക്കേടായി ഹാര്‍ഡ് ഡിസ്‌ക് മോഷണം. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ നിര്‍മ്മാണത്തിലുള്ള ഇന്ത്യന്‍ നാവികസേനയുടെ ആദ്യ തദ്ദേശീയ നിര്‍മ്മിത വിമാനവാഹിനി കപ്പലിലാണ് മോഷണം നടന്നത്. കപ്പലിലെ നാല് കംപ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകളും റാമുകളും പ്രൊസസറുകളുമാണ് മോഷണം പോയിരിക്കുന്നത്. ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജരുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കപ്പല്‍ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തിന് പുറത്ത് സിസിടിവി കാമറകളുണ്ട്. എന്നാല്‍ കപ്പലില്‍ കാമറകളില്ല. തൊട്ടുമുമ്പത്തെ ദിവസങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. എപ്പോളാണ് മോഷണം നടന്നത് എന്ന് ഷിപ്പ് യാര്‍ഡ് അധികൃതര്‍ക്ക് അറിയില്ല. ഭെല്‍ (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്) നിരവധി കംപ്യൂട്ടറുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഈ സംഭവത്തിന് വലിയ പ്രാധാന്യമെന്നുമില്ലെന്നും നിര്‍മ്മാണത്തിലിരിക്കുന്ന മറ്റേതൊരു കപ്പലിലേതും പോലെയാണ് ഇതെന്നും നേവി വിശദീകരിക്കുന്നു. ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ 2020നും 2022നും ഇടയില്‍ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കപ്പല്‍ നിര്‍മ്മാണം കമ്മീഷനിംഗ് മുമ്പായുള്ള ടെസ്റ്റിംഗില്‍ എത്തുന്നതിന് മുമ്പുള്ള അവസാനഘട്ടത്തിലാണ്. ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രാരംഭ ടെസ്റ്റുകള്‍ക്കിടെ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം മനസിലായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍