UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയിലെ റോഹിംഗ്യകളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കണം; പ്രശ്നപരിഹാരം നയതന്ത്രപരമായെന്ന് രാജ്നാഥ് സിങ്

അദ്ദേഹം വിശദീകരിച്ചു. അനധികൃത കുടിയേറ്റക്കാർക്ക് ആധാർ കാർഡ് നൽകരുതെന്ന സുപ്രീംകോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.

മ്യാൻ‌മറിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന റോഹിംഗ്യൻ മുസ്ലിങ്ങളുടെ കുടിയേറ്റം സംബന്ധിച്ച പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിൽ 23ാം ഈസ്റ്റേൺ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾക്ക് ആവശ്യമാണെങ്കിൽ കേന്ദ്രസേനയെ നൽകുമെന്നും സിങ് പറഞ്ഞു.

സംസ്ഥാനങ്ങളോട് റോഹിംഗ്യൻ മുസ്ലിങ്ങളെ തിരിച്ചറിയണമെന്നും അതിന്റെ റിപ്പോർട്ട് കേന്ദ്രത്തിന് അയയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതായി രാജ്നാഥ് സിങ് പറഞ്ഞു. കേന്ദ്രം പ്രശ്നത്തെ നയതന്ത്രപരമായി നേരിടാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അനധികൃത കുടിയേറ്റക്കാർക്ക് ആധാർ കാർഡ് നൽകരുതെന്ന സുപ്രീംകോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന. അനധികൃതമായി ആധാർ കാർഡ് സംഘടിപ്പിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ സംഘടിപ്പിച്ച് കൈമാറാനും രാജ്നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്, ബിഹാർ ഉപമുഖ്യമന്ത്രി സുശിൽകുമാർ മോദി, ഒഡിഷ ധനകാര്യമന്ത്രി സശില്ഡ ഭൂഷണ്ഡ ബെഹെര എന്നിവർ യോഗത്തിൽ പങ്കെടുത്തു. 40,000ത്തിലധികം റോഹിംഗ്യ മുസ്ലിങ്ങൾ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ കൂടുതൽ പേരും ജമ്മു കശ്മീരിലേക്കാണ് കടന്നിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍