UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈഎസ്ആർ കോൺഗ്രസ്സ്-ബിജെപി ഗൂഢാലോചന: മമ്മൂട്ടിയുടെ ‘യാത്ര’യ്ക്കെതിരെ കോൺഗ്രസ്സ്

2004ലെ തെരഞ്ഞെടുപ്പിനു മുമ്പ് വൈഎസ്ആർ രാജശേഖര റെഡ്ഢി ആന്ധ്രയിലെ ഗ്രാമപ്രദേശങ്ങളിലൂടെ നടത്തിയ പദയാത്രയാണ് ചിത്രത്തിന്റെ കഥ.

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറയുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’ കോൺഗ്രസ്സിനെയും സോണിയാ ഗാന്ധിയെയും മനപ്പൂർവ്വം ഇടിച്ചു താഴ്ത്തുന്നതായി ആരോപണം. കോൺഗ്രസ്സിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം വെച്ച് വൈഎസ് രാജശേഖര റെഡ്ഢിയുടെ മകന്‍ വൈഎസ് ജഗന്മോഹൻ റെഡ്ഢി ബിജെപിയുമായി ചേർന്നാണ് ഈ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു.

2004ലെ തെരഞ്ഞെടുപ്പിനു മുമ്പ് വൈഎസ്ആർ രാജശേഖര റെഡ്ഢി ആന്ധ്രയിലെ ഗ്രാമപ്രദേശങ്ങളിലൂടെ നടത്തിയ പദയാത്രയാണ് ചിത്രത്തിന്റെ കഥ.

അതെസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും വരുന്നത്. ആന്ധ്രയിൽ വൈഎസ്ആറിന്റെ ആരാധകർ കാര്യമായി തിയറ്ററുകളിലേക്ക് എത്തുന്നുണ്ടെങ്കിലും സിനിമ വിചാരിച്ചതു പോലുള്ള പ്രതികരണമുണ്ടാക്കിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വൈഎസ്ആർ കോൺഗ്രസ്സ് സോഷ്യൽ‍ മീഡിയയിലും മറ്റും ചിത്രത്തെ പുകഴ്ത്തുമ്പോൾ നിഷ്പക്ഷമായി വിലയിരുത്തുന്നവർ യാത്രയെ വിമർശിച്ച് രംഗത്തുണ്ട്. ‘സാക്ഷി ടിവി’ കണ്ടു കൊണ്ടിരിക്കുന്ന അനുഭൂതിയാണ് ചിത്രം പകരുന്നതെന്ന് ചിലർ പരിഹസിക്കുന്നു. വൈഎസ്ആർ കോൺഗ്രസ്സ് നേതാവ് ജഗന്മോഹൻ റെഡ്ഢിയുടെ ചാനലാണ് സാക്ഷി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍