UPDATES

ട്രെന്‍ഡിങ്ങ്

ലോക് സഭ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

19 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി കോൺഗ്രസ്സിന്റെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. ട്വിറ്ററിലൂടെയാണ് കോൺഗ്രസ്സ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പട്ടിക പുറത്തു വന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാർ‌ത്ഥികളെയാണ് ഇന്ന് നിശ്ചയിച്ചത്.

മുംബൈ നോർത്ത് സെൻട്രലിൽ‌ നിന്ന് പ്രിയ ദത്ത് മത്സരിക്കുമെന്ന് പട്ടിക വ്യക്തമാക്കുന്നു. മൊറാദാബാദിൽ നിന്ന് രാജ് ബബ്ബാറാണ് മത്സരിക്കുക. സുശീൽ കുമാർ ഷിൻ‍ഡെ സോലാപൂരിൽ നിന്ന് മത്സരിക്കും.

ഈയിടെ ബിജെപിയുമായിൽ നിന്നും എംപി സ്ഥാനമുപേക്ഷിച്ച് പുറത്തു വന്ന സാവിത്രി ഫൂലെ ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നും മത്സരിക്കും. സംസ്ഥാനത്തെ ദളിത് വിഭാഗങ്ങള്‍ക്കിടയിൽ പിന്തുണയുള്ള നേതാവാണ് ഫൂലെ.

കോൺഗ്രസ്സിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ 15 സ്ഥാനാർത്ഥികളുടെ വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ സോണിയാ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിക്കുമെന്ന് വ്യക്തമായിരുന്നു. ഗുജറാത്തില്‍ നാലും യുപിയില്‍ പതിനൊന്നും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പാര്‍ട്ടി ആദ്യം പുറത്തു വിട്ടത്. സല്‍മാന്‍ ഖുര്‍ഷിദ് ഫറൂഖബാദിലും ജിതിന്‍ പ്രസാദ ദൗരാഹ്രയിലും ആര്‍.പി.എന്‍.സിങ് കുശിനഗറിലും മൽസരിക്കുമെന്ന് ഈ പട്ടികയിൽ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍