UPDATES

കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് പണി തീര്‍ക്കാനായില്ല, അഞ്ച് വര്‍ഷം കൊണ്ട് ഞാനെന്ത് ചെയ്യും? മോദി

“ഇത്തരത്തില്‍ എല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്ന് കോണ്‍ഗ്രസ് പോലും അവകാശപ്പെടുന്നില്ല എന്നിരിക്കെ ഞാന്‍ എങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് അവകാശപ്പെടും?”

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ സമയം തനിക്ക് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന് 70 വര്‍ഷം രാജ്യം ഭരിച്ചിട്ടും ഒന്നും ചെയ്ത് പൂര്‍ത്തിയാക്കാനായില്ല. ഇത്തരത്തില്‍ എല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്ന് കോണ്‍ഗ്രസ് പോലും അവകാശപ്പെടുന്നില്ല എന്നിരിക്കെ ഞാന്‍ എങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് അവകാശപ്പെടും എന്നാണ് മോദി ചോദിച്ചത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍, മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ തുടങ്ങിയവര്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തു. പ്രസംഗത്തില്‍ കൂടുതലും കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ് മോദി ചെയ്തത്. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ ഭീകരവാദവും വിലക്കയറ്റവും അഴിമതിയും അക്രമവും കള്ളപ്പണവുമെല്ലാം ശക്തി പ്രാപിക്കും. രാജ്യത്തിന്റെ പുരോഗതി, വിശ്വാസ്യത. സൈന്യത്തിന്റെ അഭിമാനം, സത്യസന്ധതയ്ക്ക് ബഹുമാനം ലഭിക്കുക ഇതെല്ലാം പ്രശ്‌നമാണ്. കോണ്‍ഗ്രസും നെഹ്രു-ഗാന്ധി കുടുംബവും ഭരണഘടനാശില്‍പ്പിയായ ബിആര്‍ അംബേദ്കറെ തോല്‍പ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ്. ബാബ സാഹിബിനെ തോല്‍പ്പിക്കാന്‍ അവര്‍ സാധ്യമായതെല്ലാം ചെയ്തു. ജനങ്ങളുടെ മനസില്‍ നിന്ന് അംബേദ്കറെ മായ്ച്ച് കളയാന്‍ ശ്രമിച്ചു. കുടുംബക്കാരെല്ലാം അവനവന് തന്നെ ഭാരത് ര്ത്‌ന സമ്മാനിച്ചു. എന്നാല്‍ അംബേദ്കറെ മറന്നു.

അതേസമയം മോദിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. എനിക്ക് ലജ്ജ തോന്നുന്നു. ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാനാകും. തൊഴിലിനെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ തൊഴിലാളികളെക്കുറിച്ചോ വികസനത്തെക്കുറിച്ചോ അദ്ദേഹത്തിന് ഒന്നും പറയാനില്ല. ഇത്തരം അര്‍ത്ഥശൂന്യമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ വിചാരിച്ചത് മോദിജി ബിഹാറില്‍ വന്ന് വികസനപദ്ധതികളെക്കുറിച്ച് സംസാരിക്കുമെന്നാണ് തേജസ്വി പറഞ്ഞത്. പട്ടികജാതി സംവരണ മണ്ഡലമായ ജാമുയിയില്‍ ഏപ്രില്‍ 11ന് ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍