UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോൺഗ്രസ് ഹൈക്കമാൻഡിന് വേണ്ടി ഹവാല ഇടപാട് നടത്തിയെന്ന് ആരോപണം: ഡികെ ശിവകുമാർ അറസ്റ്റിൽ‌

കോൺഗ്രസ് ഹൈക്കമാൻഡിന് അനുകൂലമായി വരുന്ന വിധത്തിൽ ഒരു ഹവാല ശൃംഖല ശിവകുമാർ സൃഷ്ടിച്ചെന്നാണ് കേസ്.

കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. 8.83 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നതാണ് കേസ്. നാല് ദിവസത്തോളം ന്യൂ ഡൽഹിയിൽ ഇദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

ശർമ്മ ട്രാവൽസ് ഉടമ സുനിൽ കുമാർ ശർമയുമായി ഡികെ ശിവകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ വിധേയമാക്കുന്നത്. കഫെ കോഫീ ഡേയുമായി ഇവർക്കുള്ള ബന്ധവും അന്വേഷണം വിധേയമാണ്.

ഡികെ ശിവകുമാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരാതി ഉന്നയിച്ചിരുന്നു. ന്യൂഡൽഹിയിലെ വിവിധ സ്ഥാപനങ്ങളിൽ 2017 ഓഗസ്റ്റ് മാസത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരച്ചിലുകൾ നടത്തിയിരുന്നു. സഫ്ദർജംഗ് എൻക്ലേവിലെ ഡികെ ശിവകുമാറിന്റെ വസതിയിലും തെരച്ചിൽ നടക്കുകയുണ്ടായി.

പ്രിവൻഷൻ ഓഫ് മണി ലൗണ്ടറിങ് ആക്ടിന്റെ സെക്ഷൻ 120 ബി പ്രകാരമാണ് ഡികെ ശിവകുമാറിനെതിരെ ചാർജ് ഷീറ്റ് ചെയ്തിരിക്കുന്നത്. ഇൻകം ടാക്സ് ആക്ട് അനുസരിച്ചുള്ള വകുപ്പുകളും ശിവകുമാറിനെതിരെ ചാർത്തിയിട്ടുണ്ട്.

കോൺഗ്രസ് ഹൈക്കമാൻഡിന് അനുകൂലമായി വരുന്ന വിധത്തിൽ ഒരു ഹവാല ശൃംഖല ശിവകുമാർ സൃഷ്ടിച്ചെന്നാണ് കേസ്. ഹവാല പണം ആൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റിക്ക് നൽകിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു. കർണാടക കോൺഗ്രസ്സിൽ ഹീറോ പരിവേഷമുള്ള നേതാവാണ് ഡികെ ശിവകുമാർ. പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ തലപ്പത്തേക്ക് ഇദ്ദേഹത്തെ കൊണ്ടുവരുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ നടപടി.

കോൺഗ്രസ് ഹൈക്കമാൻഡിന് അനുകൂലമായി വരുന്ന വിധത്തിൽ ഒരു ഹവാല ശൃംഖല ശിവകുമാർ സൃഷ്ടിച്ചെന്നാണ് കേസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍