UPDATES

വാര്‍ത്തകള്‍

റായ്ബറേലിയും അമേഥിയും ഒഴിവാക്കിയ എസ് പിക്കും ബി എസ്പിക്കും ഏഴ് സീറ്റ് മാറ്റിവച്ച് യുപിയില്‍ കോണ്‍ഗ്രസിന്റെ മറുപടി

എസ് പി – ബി എസ് പി – ആര്‍എല്‍ഡി സഖ്യത്തിന്റെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുന്നത്.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ് ബറേലിയിലും അമേഥിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരിക്കുകയും കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്താതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുകയും ചെയ്ത സമാജ് വാദി പാര്‍ട്ടിയ്ക്കും ബി എസ് പിക്കും ഏഴ് സീറ്റ് മാറ്റി വച്ച് യുപിയില്‍ കോണ്‍ഗ്രസിന്റെ മറുപടി. ആകെയുള്ള 80 സീറ്റുകളില്‍ ഏഴ് സീറ്റുകളില്‍ തങ്ങള്‍ മത്സരിക്കില്ല എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എസ് പി – ബി എസ് പി – ആര്‍എല്‍ഡി സഖ്യത്തിന്റെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുന്നത്.

മുലായം സിംഗ് യാദവിന്റെ മെയ്ന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മത്സരിക്കുന്ന കന്നോജ് തുടങ്ങിയ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്ന് പാര്‍ട്ടി നേതാവ് രാജ് ബബ്ബര്‍ പറഞ്ഞു. രാഷ്ട്രീയ ലോക്ദള്‍ നേതാക്കളായ അജിത് സിംഗും ജയന്ത് ചൗധരിയും മത്സരിക്കുന്ന സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നില്ല. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബി എസ് പി അധ്യക്ഷ മായാവതിയും മത്സരിക്കാന്‍ സാധ്യതയില്ലെന്നും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇടയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ മത്സരിക്കുന്ന പക്ഷം ഈ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍