UPDATES

ട്രെന്‍ഡിങ്ങ്

ഇതാണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഭാഷയെന്ന് മോദിയോട് ജനം ട്വിറ്ററില്‍

നിങ്ങളാണ് (ബിജെപി) ചിതലെന്നും നിങ്ങളെയാണ് നീക്കാന്‍ പോകുന്നതെന്നുമാണ് ട്വീറ്റിനടിയില്‍ മോദിയോടുള്ള പ്രതികരണമായി വന്നിരിക്കുന്നത്.

ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി സംസാരിക്കേണ്ട ഭാഷയാണോ നരേന്ദ്ര മോദി പ്രയോഗിക്കുന്നത് എന്ന് പലപ്പോഴും വിമര്‍ശനമുയര്‍ന്നിട്ടുള്ള കാര്യമാണ്. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമര്‍ശമാണ് പുതിയ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. മോദി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയാണ് എന്നെങ്കിലും ഓര്‍ത്ത് സംസാരിക്കാനാണ് ജനങ്ങള്‍ ട്വിറ്ററില്‍ ഉപദേശിക്കുന്നത്.

കോണ്‍ഗ്രസ് ചിതലാണ്, തട്ടിക്കളയണമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഈ വാര്‍ത്ത‍ പ്രസിദ്ധപ്പെടുത്തിയ എന്‍ഡിടിവിയുടെ ട്വീറ്റിനടിയില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നിങ്ങളാണ് (ബിജെപി) ചിതലെന്നും നിങ്ങളെയാണ് നീക്കാന്‍ പോകുന്നതെന്നുമാണ് ട്വീറ്റിനടിയില്‍ മോദിയോടുള്ള ഒരു പ്രതികരണം.

‘പപ്പു’ (രാഹുല്‍) ‘ഫേകു’വിനേക്കാള്‍ (മോദി) എത്രയോ ഭേദമാണെന്ന് ഡോ.ദേവേന്ദര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ അഭിപ്രായപ്പെടുന്നു. പപ്പു ആളുകള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയെങ്കിലും ചെയ്യുന്നുണ്ട്. ഫേകു ഇങ്ങോട്ട് പറയുക മാത്രമേ ചെയ്യൂ. അങ്ങോട്ട് പറയുന്നതൊന്നും കേള്‍ക്കാറില്ല.

ഇതിന് താഴെ അയാള്‍ ഇപ്പോള്‍ പപ്പു അല്ല എന്ന് അക്ഷയ് കുമാര്‍ എന്നയാള്‍ പ്രതികരിച്ചപ്പോള്‍ ഭക്തര്‍ (മോദി ഭക്തര്‍) പറയുന്നതാണ് താന്‍ ഉദ്ദേശിച്ചതെന്ന് ദേവേന്ദറിന്റെ മറുപടി. ഇതിന് താഴെ അയാള്‍ ഇപ്പോള്‍ പപ്പു അല്ല എന്ന് അക്ഷയ് കുമാര്‍ എന്നയാള്‍ പ്രതികരിച്ചപ്പോള്‍ ഭക്തര്‍ (മോദി ഭക്തര്‍) പറയുന്നതാണ് താന്‍ ഉദ്ദേശിച്ചതെന്ന് ദേവേന്ദറിന്റെ മറുപടി.

ഒരു പ്രധാനമന്ത്രിക്ക് ഉപയോഗിക്കാവുന്ന എത്ര മനോഹരമായ ഭാഷ എന്ന് പദ്മ റാണി. ഓ, അദ്ദേഹം പ്രധാനമന്ത്രിയല്ലല്ലോ ഒരു സംഘപരിവാര്‍ പ്രചാരകന്‍ മാത്രമല്ലേ എന്നും പദ്മയുടെ പരിഹാസം.

ഇത് ഒരു ഫാഷിസ്റ്റിന്റെ ഭാഷയല്ലേ എന്ന് മധുമിത മജുംദാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍