UPDATES

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പദ്ധതികളുടെ ഉപദേഷ്ടാവ് ഫ്രഞ്ച് സാമ്പത്തികവിദഗ്ധന്‍ തോമസ് പിക്കെറ്റി

വികസിത രാജ്യങ്ങളിലെ സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ച ‘ക്യാപിറ്റല്‍ ഇന്‍ ദ് ട്വന്റിഫസ്റ്റ് സെഞ്ച്വറി’ (2013) എന്ന കൃതിയിലൂടെയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ തോമസ് പിക്കെറ്റി ശ്രദ്ധേയനായത്.

ഫ്രഞ്ച് സാമ്പത്തികവിദഗ്ധന്‍ തോമസ് പിക്കെറ്റി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ സാമ്പത്തിക പദ്ധതികളുടെ ഉപദേഷ്ടാവ്. കോണ്‍ഗ്രസിന്റെ അടിസ്ഥാന വരുമാന പദ്ധതിക്കുള്ള സാമ്പത്തികോപദേശം നല്‍കിയിരിക്കുന്നത് തോമസ് പിക്കെറ്റിയാണ്. തോമസ് പിക്കെറ്റിക്കൊപ്പം സാമ്പത്തികോപദേശം നല്‍കാന്‍ മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യില്‍ ഇക്കണോമിക്‌സ് പ്രഫസറും ഇന്ത്യന്‍ വംശജനുമായ യുഎസ് സാമ്പത്തിക വിദഗ്ധന്‍ അഭിജിത് ബാനര്‍ജിയുമുണ്ട്. രഘുറാം രാജനുമായിട്ടും വിഷയത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു.

പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഇക്കണോമിസ്റ്റായ തോമസ് പിക്കെറ്റി വികസിത രാജ്യങ്ങളിലെ സാമ്പത്തിക അസമത്വങ്ങളെ സംബന്ധിച്ച ‘ക്യാപിറ്റല്‍ ഇന്‍ ദ് ട്വന്റിഫസ്റ്റ് സെഞ്ച്വറി’ (2013) എന്ന കൃതിയിലൂടെയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ ശ്രദ്ധേയനായത്. വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങളിലും ശ്രദ്ധേയമായ പഠനഗ്രന്ഥങ്ങള്‍ പിക്കെറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രോഫസറുമാണ് ഇദ്ദേഹം.

ജാതിസംഘര്‍ഷ രാഷ്ട്രീയത്തില്‍ നിന്ന് വരുമാന, സ്വത്ത് വിതരണ രാഷ്ട്രീയത്തിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കുറഞ്ഞ വരുമാനം ഉറപ്പുനല്‍കുന്ന പദ്ധതി ഏറ്റവും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നുമാണ് പിക്കെറ്റിയുടെ അഭിപ്രായം. ഇന്ത്യയില്‍ സാമ്പത്തിക അസമത്വം കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഭീമമായ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് പിക്കെറ്റിയുടെ നിരീക്ഷിക്കുന്നത്. പിക്കെറ്റി ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്-

1930 കാലഘട്ടങ്ങളില്‍ ബ്രിട്ടന്‍ കീഴിലുള്ള ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 30 ശതമാനവും ഒരു ശതമാനമുള്ള അതിസമ്പന്നരുടെ കയ്യിലായിരുന്നു. 1951 – 80 കാലഘട്ടത്തില്‍ സമൂഹത്തില്‍ താഴെയുള്ളവരുടെ വരുമാന നില ഉയര്‍ന്നതോടെ ദേശീയ വരുമാനത്തില്‍ അതിസമ്പന്നരുടെ വിഹിതം 6% ആയി കുറഞ്ഞു. പക്ഷെ 1980 കള്‍ക്കുശേഷം ഈ സ്ഥിതി മാറിയെന്നാണ് പിക്കെറ്റി വാദിക്കുന്നത്. പിക്കെറ്റിയുടെ വാദം വസ്തുതാപരമല്ലെന്നുള്ളതാണ് പ്രധാന വിമര്‍ശനം.

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

Read: 5 കോടി കുടുംബങ്ങൾക്ക് 12,000 രൂപവരെ പ്രതിമാസ വരുമാനം; പ്രകടന പത്രികയുമായി രാഹുൽ ഗാന്ധി

Read:  മിനിമം വരുമാനം നല്ല നിര്‍ദ്ദേശം, പക്ഷേ ക്ഷേമപദ്ധതികള്‍ റദ്ദാക്കി നടപ്പാക്കരുത് – ഡോ. കെ എന്‍ ഹരിലാല്‍ എഴുതുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍