UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍ സി പി – ബി എസ് പി സഖ്യം; സിപിഎമ്മിനും ക്ഷണം

സിപിഎം, എന്‍ഡിഎയിലെ മുന്‍ സഖ്യകക്ഷി സ്വാഭിമാനി ശെത്കരി സംഘടന, ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളേയും സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമായി മത്സരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ബി എസ് പിയുമായി ധാരണ. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ധാരണയിലെത്തിയതായി സൂചന. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ബി എസ് പി നേതാവ് മായാവതിയും കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഒന്നിച്ചുനില്‍ക്കാന്‍ ധാരണയിലെത്തിയത്. കര്‍ണാടകയ്ക്ക് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യത്തിന്റെ ഭാഗമാകാന്‍ ബിഎസ്പി തയാറാകുന്നത്.

സിപിഎം, എന്‍ഡിഎയിലെ മുന്‍ സഖ്യകക്ഷി സ്വാഭിമാനി ശെത്കരി സംഘടന, ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളേയും സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ബി എസ് പിയുമായി സീറ്റ് പങ്കിടുന്നതിനുള്ള ചര്‍ച്ചകള്‍ വൈകാതെ ആരംഭിക്കും. വിദര്‍ഭ മേഖലയില്‍ ബി എസ് പിക്കുള്ള സ്വാധീനം സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ കണക്കുകൂട്ടല്‍. അടുത്ത വര്‍ഷം ഒക്ടോബറിലാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

അതേസമയം ലോക്‌സഭയ്‌ക്കൊപ്പം തന്നെ നിയമസഭയിലേക്കും തിരഞ്ഞെടുപ്പു നടന്നേക്കുമെന്നും ശക്തമായ പ്രതിപക്ഷ സഖ്യം ബിജെപിക്ക് തലവേദനയാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. അതേസമയം ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ സഖ്യമോ ധാരണയോ ഉണ്ടാക്കുന്നതിന് ധാരണയിലെത്താന്‍ കോണ്‍ഗ്രസിനും ബി എസ് പിക്കുമായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഒന്നിച്ചുനില്‍ക്കാന്‍ എസ് പിയും കോണ്‍ഗ്രസും ബി എസ് പിയും ചര്‍ച്ചയിലാണ്.

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍