UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം: തൃണമൂൽ സ്ഥാനാർത്ഥിയെ കോൺഗ്രസ്സ് പിന്തുണയ്ക്കും

ജൂലൈ 18ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ്.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സ് നേതാവ് സുകേന്ദു ശേഖർ റോയിയെ പിന്തുണയ്ക്കാൻ പ്രതിപക്ഷ കക്ഷികളുട‍െ തീരുമാനം. കോൺഗ്രസ്സിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച ആലോചനകൾ നടന്നത്.

അതെസമയം, സുകേന്ദുവിനെ സ്ഥാനാർത്ഥിയായി തൃണമൂൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ഇതരകക്ഷികളുടെ വോട്ട് ഭിന്നിക്കാൻ സാധ്യതയുള്ളതിനാലാണ് തൃണമൂൽ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ കോൺഗ്രസ്സ് തീരുമാനമെടുത്തത്.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 1992ലാണ്. 2012 മുതൽ കോൺഗ്രസ്സിന്റെ പിതെ കുര്യനാണ് രാജ്യസഭാ അധ്യക്ഷൻ.

അതെസമയം, പശ്ചിമബംഗാളിൽ ഇടതു പാർട്ടികളുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെയാണ് സംസ്ഥാന നേതൃത്വം മുമ്പോട്ടു വെക്കുന്നത്. തൃണമൂലുമായുള്ള അസംബ്ലി തെരഞ്ഞെടുപ്പ് സഖ്യത്തിൽ അവർക്ക് താൽപര്യമില്ല. ഇടത് പാർട്ടുകളുമായി ചേർന്ന് പൊതു തെരഞ്ഞെടുപ്പ് ഓഫീസുകൾ പണിയാമെന്നും ഹൈക്കമാൻഡിന് നൽകിയ ഇരുപത്തൊന്നിന നിർദ്ദേശങ്ങളിൽ പറയുന്നു.

ജൂലൈ 18ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശവും തെരഞ്ഞെടുപ്പ് പ്രക്രിയയും നടക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍