UPDATES

വാര്‍ത്തകള്‍

5 കോടി കുടുംബങ്ങൾക്ക് 12,000 രൂപവരെ പ്രതിമാസ വരുമാനം; പ്രകടന പത്രികയുമായി രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കലായിരുന്നു ഇന്ന് ചേർന്ന് കോൺഗ്രസ് പ്രവർത്തക സമിതിയുടെ മുഖ്യ അജണ്ട.

മിനിമം വേതനം പദ്ധതിയാണ് ഇത്തവണ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന പ്രധാന വാഗ്ദാനമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുവാക്കൾ, കർഷകർ എന്നിവർക്കാണ് മുൻ ഗണന കോൺഗ്രസ് ഉറപ്പ് നൽകുന്നു.
പാവപ്പെട്ടവർക്ക് പ്രതിമാസം 6000 മുതൽ 12,000 വരെ വരുമാനം ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി. പദ്ധതി പാവപ്പെട്ട 20 ശതമാനം പേർക്ക് ഗുണം ചെയ്യും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തന സമിതിയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കലായിരുന്നു ഇന്ന് ചേർന്ന് കോൺഗ്രസ് പ്രവർത്തക സമിതിയുടെ മുഖ്യ അജണ്ട. എന്നാല്‍ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം അജണ്ടയിലുണ്ടായിരുന്നില്ല.

നേരത്തെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാതെ ചിരിയിൽ മറുപടി ഒതുക്കുകയായിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയോട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ മറുപടി പറയാതെ പുഞ്ചിരിച്ചുകൊണ്ട് രാഹുല്‍ നടന്നുനീങ്ങുകയായിരുന്നു.

ഇതിന് പിറകെയാണ് വിവാദത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. അതിനിടെ സ്ഥാനാർഥിത്വം ഉൾപ്പെടെ ഉള്ള വിഷയങ്ങള്‍ സംബന്ധിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ അനുകൂലമായി പ്രതികരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരു. എന്നാൽ ബിജെപി മുഖ്യ എതിരാളി ആയികാണുമ്പോൾ, എന്നാൽ‌ ഇടതുപക്ഷത്തിന് എതിരെ മൽസരിക്കുന്നതിലെ അനൗചിത്യം സംബന്ധിച്ചും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇടതു പാര്‍ട്ടികളുടെ സമ്മര്‍ദം ശക്തമായതു പരിഗണിച്ചു മനംമാറ്റത്തിനു തയാറാവണമെന്ന ചില നേതാക്കളുടെ ആവശ്യവും രാഹുലിനു മുന്നിലുണ്ടായിരുന്നു. ഇക്കാര്യം ഉൾപ്പെടെയാണ് പ്രവർത്തന സമിതി ഇന്ന് പരിഗണിച്ചത്.

അതേസമയം രാഹുല്‍ ഗാന്ധി വരുന്നതിനെ കേരളത്തില്‍ നിന്നുള്ള ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളും സ്വാഗതം ചെയ്യുകയാണ്. പി സി ചാക്കോ മാത്രമാണ് രാഹുല്‍ വരുമെന്ന വാര്‍ത്ത നിഷേധിച്ചത്. രാഹുല്‍ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതില്‍ പൂര്‍ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്മാറിയെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. മുമ്പും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതേ ആവശ്യം രാഹുലിനോട് ഉന്നയിച്ചിട്ടുണ്ട്. അന്ന് ഒരു തമാശയായി ഉന്നയിച്ച ആവശ്യമായിരുന്നെങ്കിലും വളരെ ഗൗരവത്തോടെയാണ് രാഹുല്‍ മറുപടി പറഞ്ഞത്. വയനാട് പ്രധാനപ്പെട്ട സീറ്റാണെന്ന് അറിയാമെങ്കിലും തല്‍ക്കാലം ഉത്തരേന്ത്യയില്‍ നിന്നും ശ്രദ്ധ മാറ്റാനാകില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

അതേസമയം ഇന്ന് നടക്കുന്ന യോഗത്തിലെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ്. ഇതിനിടയില്‍ വയനാട്ടില്‍ മത്സരിക്കുന്ന വിഷയം ആരെങ്കിലും എടുത്തിട്ടാല്‍ മാത്രമാകും ചര്‍ച്ച ചെയ്യുക. രാഹുലിന്റെ തീരുമാനത്തിനായി കേരളം കാത്തിരിക്കുന്ന സാഹചര്യമായതിനാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളാരെങ്കിലും ഇത് ഉന്നയിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ തന്നെ തീരുമാനം അറിയാനാകും. തെക്കേ ഇന്ത്യയില്‍ രാഹുല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ സാധ്യതയുള്ള ഏകമണ്ഡലമായി വയനാട് മാറിയിട്ടുണ്ട്. രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന കര്‍ണാടകയിലെ രണ്ട് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്. ബംഗളൂരു സൗത്തില്‍ ബി കെ ഹരിപ്രസാദും ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവുമാണ് മത്സരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍