UPDATES

ട്രെന്‍ഡിങ്ങ്

രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധത തള്ളി കോൺഗ്രസ് പ്രവർത്തക സമിതി, സംഘടനയിൽ സമൂലമാറ്റം വരുത്താൻ ചുമതലപ്പെടുത്തി

പാർലമെന്റിൽ ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും നേതാക്കള്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.  

സംഘടനയിൽ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തി കോൺഗ്രസ് പ്രവർത്തക സമിതി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവയ്ക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് തള്ളിയാണ് എഐസിസിയുടെ തീരുമാനം.

രാഹുലിന്റെ നേരൃത്വം പാർട്ടിക്ക് അനിവാര്യമാണ്. സംഘടനയിൽ വേണ്ടത് സമൂലമായ മാറ്റം.  തീരുമാനം ഒറ്റെക്കെട്ടായെടുത്തത്. പാർലമെന്റിൽ ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും നേതാക്കള്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തികച്ചും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം കോൺഗ്രസ്സിന് അത്യാവശ്യമാണെന്നാണ് പ്രവർത്തക സമിതി വിലയിരുത്തിയതെന്ന് സുർജെവാല വ്യക്തമാക്കി.

സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപര്യം. പാർട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള വ്യക്തി കടന്നുവരണമെന്നുമായികുന്നു രാഹുലിന്റെ നിലപാട്. എന്നാൽ അതിനുള്ള സാഹര്യമില്ലെന്ന് പ്രവർത്തക സമിതി അംഗങ്ങൾ അറിയിച്ചു. മൻമോഹൻ സിങ്ങും, പ്രിയങ്ക ഗാന്ധിയുമാണ് രാജി വെക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതിയില്‍ ചേരുന്ന യോഗത്തിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എ കെ ആന്റണി, കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങി മുതിർന്ന നേതാക്കളും പങ്കെടുത്തു.

അന്ന് കമ്യൂണിസ്റ്റുകാര്‍ ‘വെള്ളത്തില്‍ മത്സ്യം’ പോലെയായിരുന്നു; വന്‍പരാജയത്തിനിടെ ഓര്‍ക്കേണ്ട സി. അച്യുതമേനോന്റെ വാക്കുകള്‍

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍