UPDATES

ട്രെന്‍ഡിങ്ങ്

കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ പോരാളി ദിവ്യ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്തു

കോൺഗ്രസ്സ് വക്താക്കൾ ടെലിവിഷൻ ചർച്ചകളില്‍ പങ്കെടുക്കരുതെന്ന് പാർട്ടിയുടെ ശക്തമായ നിർദ്ദേശം വന്നിട്ടുണ്ട്.

കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് മേധാവിയായിരുന്ന ദിവ്യ സ്പന്ദന ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കനത്ത തിരിച്ചടി നേടിയതിന്റെ പശ്ചാത്തലത്തിലാണ് കന്നഡ നടി കൂടിയായ ദിവ്യ സ്പന്ദന എന്ന രമ്യ ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തത്. മുൻപ് മാണ്ഡ്യയിൽ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് ഇവർ.

ദിവ്യയെ കാണാതായതിനു പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്.

ബിജെപിയുടെ സുസംഘടിതമായ ഐടി സെല്ലിനെതിരെ ശക്തമായ പ്രതിരോധം തീർത്തയാളാണ് ദിവ്യ സ്പന്ദന. സോഷ്യൽ മീഡിയ വാക്പോരുകളിൽ ഉരുളയ്ക്കുപ്പേരി കണക്കിനുള്ള ദിവ്യയുടെ തിരിച്ചടികൾ കോൺഗ്രസ് പ്രവർത്തകരെ ഉത്സാഹികളായി നിലനിർത്താൻ ഏറെ സഹായിച്ചിരുന്നു. മോദിയെയും ഷായെയും ശക്തമായ വാക്കുകളാൽ ആക്രമിക്കുന്നതിലും ദിവ്യ മിടുക്കു കാട്ടി.

എറണാകുളത്ത് നിപയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജില്ല കളക്ടറും ആരോഗ്യവകുപ്പും

മുമ്പും ദിവ്യ തന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയിട്ടുണ്ട്. മോദിക്കെതിരായ പ്രസ്താവനകൾക്കും കാർട്ടൂണുകൾക്കുമെല്ലാമെതിരെ രാജ്യദ്രോഹക്കേസുകൾ വന്നുകൊണ്ടിരുന്ന സന്ദർഭത്തിൽ, 2018ലായിരുന്നു ദിവ്യയുടെ ആദ്യ മുങ്ങൽ. ദിവ്യക്കെതിരെ ഉത്തർപ്രദേശ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചാർത്തിയപ്പോഴായിരുന്നു ഇത്.

ഇപ്പോൾ എന്തിനാണ് ഡീആക്ടിവേറ്റ് ചെയ്തിരിക്കുന്നതെന്ന വ്യക്തമായിട്ടില്ല. കോൺഗ്രസ്സ് വക്താക്കൾ ടെലിവിഷൻ ചർച്ചകളില്‍ പങ്കെടുക്കരുതെന്ന് പാർട്ടിയുടെ ശക്തമായ നിർദ്ദേശം വന്നിട്ടുണ്ട്. ഇതാകാം ദിവ്യയുടെ പ്രവൃത്തിക്കു പിന്നിലെന്നാണ് കണക്കുകൂട്ടൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍