UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗവർണർ ഭരണത്തിനു കീഴിൽ ഭീകരവിരുദ്ധ നീക്കം എളുപ്പമാകുമെന്ന് പൊലീസ് തലവൻ

ഒരു തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിന് നിരവധി പരിമിതികളുണ്ടെന്നും ഭീകരവിരുദ്ധ നീക്കങ്ങൾക്ക് ഇത് പലപ്പോഴും തടസ്സമായിരുന്നെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭീകരവാദത്തിനെതിരായ നീക്കങ്ങൾ ഗവർണർ ഭരണത്തിനു കീഴിൽ എളുപ്പത്തിൽ നടത്താനാകുമെന്ന് ജമ്മു കശ്മീർ ഡിജിപി എസ്‌പി വൈദ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം സ്ഥാപിക്കുന്നതിന് രാംനാഥ് കോവിന്ദ് അനുമതി നൽകിയതിനു പിന്നാലെയാണ് ഈ പ്രസ്താവന. ഛത്തീസ്ഗഢ് കേഡറിലുള്ള ഐഎഎസ് ഓഫീസർ ബിവിആർ സുബ്രഹ്മണ്യത്തെ ജമ്മു കശ്മീർ ചീഫ് സെക്രട്ടറിയായി കേന്ദ്രം നിയമിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ വൈദിന്റെ പ്രസ്താവനയെ ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ വരുംദിനങ്ങളില്‍ തങ്ങൾ ശക്തിപ്പെടുത്തുമെന്നും കാര്യങ്ങൾ കുറെക്കൂടി എളുപ്പമായിരിക്കുമെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വൈദ് പറഞ്ഞു.

ഇതിനിടെ സുരക്ഷാ ഏജൻസി തലവന്മാരുമായി ഗവർണർ എൻഎൻ വോഹ്റ കൂടിക്കാഴ്ചകൾ നടത്തി. പട്ടാളത്തലവൻ ബിപിൻ റാവത്തുമായും ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിന് നിരവധി പരിമിതികളുണ്ടെന്നും ഭീകരവിരുദ്ധ നീക്കങ്ങൾക്ക് ഇത് പലപ്പോഴും തടസ്സമായിരുന്നെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടൽ വരുമ്പോൾ ഈ പ്രശ്നം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍