UPDATES

വാര്‍ത്തകള്‍

രോഗ വിവരം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ സാധ്വി പ്രാഗ്യ പറയുന്നു; ഗോമൂത്രം തന്റെ സ്തനാര്‍ബുദം സുഖപ്പെടുത്തി

രാജ്യത്തെ പശുരാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പലയിടങ്ങളിലും പശുക്കള്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതി വേദനയുണ്ടാക്കുന്നതാണെന്ന് അവര്‍ പ്രതികരിച്ചത്.

ഗോ മൂത്രം തന്റെ സ്തനാര്‍ബുദം സുഖപ്പെടുത്തിയെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രാഗ്യ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ഇന്ത്യടുഡേ ചാനലിനോട് സംസാരിക്കുകയായിരുന്നു മലേഗാവ് സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച അവര്‍.

രോഗകാരണം ചൂണ്ടിക്കാട്ടിയാണ് അവര്‍ കേസില്‍ ജാമ്യം നേടിയത്. രാജ്യത്തെ പശുരാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പലയിടങ്ങളിലും പശുക്കള്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതി വേദനയുണ്ടാക്കുന്നതാണെന്ന് അവര്‍ പ്രതികരിച്ചത്. പശുവിനെ സ്വന്തമാക്കുക എന്നത് അമൃത് കഴിക്കുന്നത് പോലെയാണെന്നും ഇവര്‍ പറഞ്ഞു. പശുവിനും പശു ഉല്‍പ്പന്നങ്ങള്‍ക്കും നിരവധി രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താനൊരു സ്തനാര്‍ബുദ രോഗിയാണെന്നും ഗോമൂത്രവും പഞ്ച്ഗവ്യയും ചേര്‍ന്ന ആയുര്‍വേദ ചേരുവയാണ് തന്റെ രോഗം സുഖപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. അഞ്ച് പശു ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉല്‍പ്പാദിപ്പിക്കുകയും ഹൈന്ദവ ആചാരങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്ന മിശ്രിതമാണ് പഞ്ച്ഗവ്യ. ചാണകം, ഗോമൂത്രം, പാല്‍, തൈര്, വെണ്ണ എന്നിവ ഉപയോഗിച്ചാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ശരിയായ അനുപാതത്തില്‍ ചേര്‍ത്താണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്.

ഗോമൂത്രത്തിന്റെ രോഗശാന്തിയ്ക്ക് ജീവിച്ചിരിക്കുന്ന തെളിവാണ് താനെന്ന് സാധ്വി പ്രാഗ്യ പറയുന്നു. പശുവിനെ തലോടുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു. ഗോമാതാവിനെ പിന്നില്‍ നിന്നും കഴുത്ത് വരെ തലോടുകയാണെങ്കില്‍ അവള്‍ക്ക് സന്തോഷമാകും. നിങ്ങള്‍ ഇത് എല്ലാ ദിവസവും ചെയ്താല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍