UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം കുടുംബത്തെ തൃണമൂൽ പ്രവർത്തകർ ചുട്ടുകൊന്നു: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുന്നറിയിപ്പ്: ഈ വാർത്തയിൽ ഭീതിജനകമായ ഉള്ളടക്കമുണ്ട്. അവ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ സിപിഎം അനുഭാവികളായ കുടുംബത്തെ വീടിന് തീയിട്ട് കൊന്നു. ദേബു ദാസ് എന്നയാളുടെ കുടുംബത്തെയാണ് കഴിഞ്ഞദിവസം അർധരാത്രിയോടെ വീടിനു തീയിട്ട് കൊലപ്പെടുത്തിയത്. ബംഗാളിലെ സൗത്ത് പഗാനാസ് ജില്ലയിലാണ് സംഭവം.

സംഭവത്തിൽ സിപിഎം തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകി.

സിപിഎമ്മിൽ പ്രവർത്തിക്കുന്ന ദേബ് ദാസിനോടും ഭാര്യയോടും പാർട്ടി വിടണമെന്ന് ത‍ൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ അമിത് മൊൺഡോലിന്റെ നേതൃത്വത്തിലെത്തിയ സംഘം ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഭീഷണിക്ക് വഴങ്ങുകയുണ്ടായില്ല. ഇതിനു പിന്നാലെയാണ് അന്നേദിവസം രാത്രി തന്നെ ആക്രമണമുണ്ടായത്.

എത്രപേർ കൊല്ലപ്പെട്ടാലാണ് ഇലക്ഷൻ കമ്മീഷന് തിരിച്ചറിവുണ്ടാകുക എന്നറിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കമ്മീഷനയച്ച കത്തിൽ ആശങ്കപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു കഴിഞ്ഞതായും സിപിഎം സൗത്ത് പർഗാനാസ് ജില്ലാ സെക്രട്ടറി സാമിക് ലാഹിരി പറഞ്ഞു. ഇലക്ഷൻ കമ്മീഷനിൽ നിക്ഷിപ്തമായിട്ടുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവ്വഹിക്കണമെന്നും ലാഹിരി ആവശ്യപ്പെട്ടു.

പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻതോതിൽ അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഇലക്ഷൻ കമ്മീഷൻ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് വ്യാപകമായ പരാതികളുമുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍