UPDATES

വായിച്ചോ‌

ഒരൊറ്റ ദലിത് ഭാരവാഹിയുമില്ല: ബിജെപിയിലെ ദലിതര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധത്തില്‍

ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള മുതിര്‍ന്ന ദലിത് നേതാക്കളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രക്ഷോഭത്തെ കുറച്ചുകൂടി എളുപ്പത്തില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്ന് ബിജെപിക്കകത്ത് പലരും കരുതുന്നുണ്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് സംഘര്‍ഷം ഏറ്റവുമധികം മൂര്‍ച്ഛിച്ചിരിക്കുന്നത്.

എസ് സി – എസ് ടി ആക്ടില്‍ മാറ്റം വരുത്തുന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഉത്തരേന്ത്യയില്‍ വ്യാപക പ്രക്ഷോഭം നടക്കുന്നതിനിടയില്‍ ബിജെപിക്കകത്തും ദലിതരുടെ പ്രതിഷേധം പുകയുന്നു. ദേശീയ ഭാരവാഹികളില്‍ ദലിത് വിഭാഗത്തില്‍ പെട്ട ഒരാള്‍ പോലും ഇല്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ ഭരണഘടനയെ പോലും അവഗണിക്കുന്നതാണ് നേതൃനിരയിലെ ഈ ദലിത് രാഹിത്യം. ബിജെപി ദലിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് എന്ന, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന വെറും വാചകമടിയാണ് എന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

ബിജെപി ഭരണഘടനയുടെ 12ാം പേജില്‍ നാഷണല്‍ എക്‌സിക്യൂട്ടിവിന്റെ ഘടനയെ പറ്റി പറയുന്നുണ്ട്. 13 വരെ വൈസ് പ്രസിഡന്റുമാര്‍, ഒമ്പത് വരെ ജനറല്‍ സെക്രട്ടറിമാര്‍, ഒരു സംഘടനാ ജനറല്‍ സെക്രട്ടറി, 15 വരെ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിങ്ങനെയാണ് പാര്‍ട്ടി പ്രസിഡന്റ് നോമിനേറ്റ് ചെയ്യേണ്ടത്. 13 സ്ത്രീകളെങ്കിലും ദേശീയ എക്‌സിക്യൂട്ടീവില്‍ വേണം. അതുപോലെ പട്ടികജാതി വിഭാഗത്തില്‍ നിന്നും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും കുറഞ്ഞത് മൂന്ന് പേര്‍ വേണം. എന്നാല്‍ അമിത് ഷാ പാര്‍ട്ടി പ്രസിഡന്റ് ആയ ശേഷം വന്ന ആറ് വൈസ് പ്രസിഡന്റുമാരിലും എട്ട് ജനറല്‍ സെക്രട്ടറിമാരിലും നാല് ജോയിന്റ് സെക്രട്ടറിമാരിലും 11 സെക്രട്ടറിമാരിലും ഒരൊറ്റ ദലിതന്‍ പോലുമില്ല. ദേശിയ സെക്രട്ടറിയായ മധ്യപ്രദേശില്‍ നിന്നുള്ള നേതാവ് ജ്യോതി ധുര്‍വെ പട്ടിക വര്‍ഗക്കാരിയാണ് (ആദിവാസി) എന്ന് അവകാശപ്പെട്ടിരുന്നെങ്കിലും മധ്യമപ്രദേശ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഈ അവകാശവാദം വ്യാജമാണ് എന്ന് വ്യക്തമായിരുന്നു. ജ്യോതി ധുര്‍വെയുടെ എസ് ടി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു.

ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള മുതിര്‍ന്ന ദലിത് നേതാക്കളുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രക്ഷോഭത്തെ കുറച്ചുകൂടി എളുപ്പത്തില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്ന് ബിജെപിക്കകത്ത് പലരും കരുതുന്നുണ്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമാണ് സംഘര്‍ഷം ഏറ്റവുമധികം മൂര്‍ച്ഛിച്ചിരിക്കുന്നത്. യുപിയില്‍ മായാവതിയുടെ ബി എസ് പി, അഖിലേഷ് യാദവിന്റെ എസ് പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ദലിതര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള അമര്‍ഷം ബിജെപിക്ക് വലിയ തലവേദനയാകും. 2014ലെ ലോകസ്ഭ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭ തിരഞ്ഞെടുപ്പിലും ദലിത് വിഭാഗത്തിന്റെ പിന്തുണ ബിജെപിയുടെ വന്‍ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു.

വായനയ്ക്ക്: https://goo.gl/U3brXJ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍