UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബുള്ളറ്റ് ട്രെയിൻ ഓടിക്കാനല്ല കഷ്ടപ്പെട്ട് ക‍ൃഷി ചെയ്തതെന്ന് കർഷകർ; മോദിയുടെ ‘സ്വപ്നം’ പാളുന്നു

മഹാരാഷ്ട്രയിലെ സപ്പോട്ട കൃഷിക്കാരുടെയും മാമ്പഴക്കൃഷിക്കാരുടെയും ഭൂമിയിലൂടെയാണ് മോദിയുടെ സ്വപ്നവാഹനം പായേണ്ടത്.

17 ബില്യൺ ഡോളർ ചെലവിട്ട് ഇന്ത്യയിൽ കൊണ്ടുവരുമെന്ന് മോദി വാഗ്ദാനം ചെയ്ത ബുള്ളറ്റ് ട്രെയിൻ ഇനി എത്താനിടയില്ലെന്ന് റിപ്പോർട്ടുകൾ. പദ്ധതിക്കായി സൗകര്യങ്ങളൊരുക്കുന്നതിന് ജപ്പാൻ വെച്ച ഉപാധികൾ പാലിക്കാൻ മോദിക്ക് കഴിയാനിടയില്ലെന്നതാണ് കാര്യം. ഈ വരുന്ന ഡിസംബർ മാസമാണ് ജപ്പാൻ വെച്ചിട്ടുള്ള സമയപരിധി. ഈ സമയപരിധിക്കുള്ളിൽ ഭൂമി ഏറ്റെടുക്കൽ നടപ്പാക്കാൻ സാധിക്കില്ല.

മഹാരാഷ്ട്രയിലെ സപ്പോട്ട കൃഷിക്കാരുടെയും മാമ്പഴക്കൃഷിക്കാരുടെയും ഭൂമിയിലൂടെയാണ് മോദിയുടെ സ്വപ്നവാഹനം പായേണ്ടത്. എന്നാൽ ഈ കർഷകർ തങ്ങളുടെ നിലം വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ജപ്പാനുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്ത് സമയം നീട്ടിക്കിട്ടാൻ മോദിയുടെ ഓഫീസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. മുംബൈയെ മോദിയുടെ അഹമ്മദാബാദുമായി ബുള്ളറ്റ് ട്രെയിൻ വഴി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

കഠിനാധ്വാനം ചെയ്താണ് ഈ തോട്ടങ്ങൾ തങ്ങൾ വളർത്തിയെടുത്തതെന്നും ബുള്ളറ്റ് ട്രെയിനിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും കർഷകർ പറയുന്നു. തന്റെ കുട്ടികൾക്കു വേണ്ടിയാണ് ഈ തോട്ടം വളർത്തിയതെന്നും അത് വിട്ടുകൊടുക്കാനാകില്ലെന്നും കർഷകരിലൊരാളായ ദശ്‌രഥ് പ്രണവ് പറയുന്നു.

1984ല്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തില്‍ ആര്‍എസ്എസിനും പങ്കുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍