ഇന്ത്യയുടെ ഭരണഘടനയിലെ ആർട്ടിക്കിൾ 370നു വേണ്ടി നിലകൊണ്ടതിനാണ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്ന് കവിതാ കൃഷ്ണൻ
മേജർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ട്വിറ്റർ ഹാൻഡിലിൽ നിന്ന് കവിത കൃഷ്ണന് വധഭീഷണി. കഴിഞ്ഞദിവസം കശ്മീർ സന്ദർശിച്ച വസ്തുതാന്വേഷണ സംഘത്തിൽ അംഗമായിരുന്നു സിപിഐ എംഎൽ പൊളിറ്റ് ബ്യൂറോ മെമ്പറായ കവിത കൃഷ്ണൻ.
സ്വന്തം രാജ്യത്തെ അംഗീകരിക്കാൻ മടിയുണ്ടെങ്കിൽ പാകിസ്താനിലേക്ക് പോകണമെന്നും ഇല്ലെങ്കിൽ തങ്ങൾ ‘വേണ്ടവിധം’ കൈകാര്യം ചെയ്യുമെന്നുമാണ് മേജർ ശൈലേന്ദ്ര സിങ് എന്ന ഹാൻഡിലിൽ നിന്നും ട്വീറ്റ് വന്നിരിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനയിലെ ആർട്ടിക്കിൾ 370നു വേണ്ടി നിലകൊണ്ടതിനാണ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്ന് കവിതാ കൃഷ്ണൻ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ പ്രയാസങ്ങളെക്കുറിച്ചാണ് താൻ സംസാരിച്ചത്. അത് തന്നെ പാകിസ്താൻകാരിയാക്കുന്നില്ല. കൊല ചെയ്യുമെന്ന ഭീഷണി ഭീകരത തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.
Death threat ("Boom") by someone who says he is a Major in the Indian Army. Speaking up for India's constitution and Article 370, or listening to ordinary Kashmiri people's sufferings, is not "being Pakistani". It is the best way to love India. Death threats are terrorist, btw https://t.co/Il6y4GlFof
— Kavita Krishnan (@kavita_krishnan) August 15, 2019