UPDATES

ഓഫ് ബീറ്റ്

മൊബൈല്‍ അഡിക്ഷന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇര: ഒമ്പത് വയസുകാരന്‍ സ്വന്തം കൈതണ്ട മുറിച്ചു

ഫോണ്‍ കിട്ടിയില്ലെങ്കില്‍ കുട്ടി തല ഭിത്തിയിലടിക്കുകയും മാനസിക വിഭ്രാന്തികള്‍ കാട്ടുകയും ചെയ്യും

അവന്‍ ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ തൊടുന്നത് തീരെ കുഞ്ഞായിരിക്കുമ്പോഴായിരുന്നു. അവന്റെ അമ്മ ഭക്ഷണം കഴിപ്പിക്കാന്‍ വേണ്ടിയായിരുന്നു കളിക്കാന്‍ ഫോണ്‍ കൊടുത്തത്. അവന് നാലു വയസ്സായപ്പോള്‍ അച്ഛനും അമ്മയും നല്‍കിയ സമ്മാനം ഒരു മൊബൈല്‍ ഫോണായിരുന്നു. അന്നുമുതല്‍ അവന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരനായി ആ ഫോണ്‍. ഒന്‍പത് വയസ്സായപ്പോള്‍ പ്രിയപ്പെട്ട കളിക്കൂട്ടുകാരന്‍ കാരണം സ്വന്തം കൈതണ്ട മുറിച്ച് ആശുപത്രിയില്‍ കിടക്കേണ്ട അവസ്ഥായി അവന്. ഹരിയാന സ്വദേശിയായ ഈ നാലാം ക്ലാസുകാരന്‍ ഇപ്പോള്‍ ഡല്‍ഹി ആശുപത്രിയിലാണ്.

കറിക്കത്തി ഉപയോഗിച്ച് സ്വന്തം കൈത്തണ്ട മുറിച്ച ഗുരുതരാവസ്ഥയിലായ ഈ പയ്യനെ ആദ്യം പരിശോധിച്ചത് ജനറല്‍ സര്‍ജനായിരുന്നു. ഇവന്റെ യഥാര്‍ഥ പ്രശ്‌നം തിരിച്ചറിഞ്ഞ ഡോക്ടര്‍മാരാണ് ഇങ്ങോട്ട് വിട്ടതെന്നാണ് ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയിലെ സൈക്കട്രീസ്റ്റ് ഡോ. രാജീവ് മേത്ത പറയുന്നത്.ഇത്ര ചെറുപ്രായത്തിലെ മൊബൈല്‍ അഡിക്ഷന്‍ ഇരയായ ഈ പയ്യന്റെ കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ കേസാണെന്നാണ് മേത്തയുടെ അഭിപ്രായം.

അദ്ദേഹം തുടരുന്നു-‘കൗണ്‍സലിംഗിന്റെ തുടക്കത്തില്‍ പയ്യന്‍ ആരോടും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവന് പറയാനുണ്ടായിരുന്നത് അവനും ഫോണും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. പുറത്തുപോയി കളക്കുന്നതിനേക്കാള്‍ അവന് പ്രധാന്യം മൊബൈല്‍ ഗെയിംസ് കളിക്കാനായിരുന്നു. മാതാപിതാക്കള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ അവര്‍ സമ്മതിച്ചു കുട്ടിയെ പുറത്ത് കളിക്കാന്‍ വിടാറില്ലെന്ന്. കാരണം കുട്ടി പുറത്തുള്ള ചീത്തകൂട്ടുക്കെട്ടില്‍ പെട്ടുപോകമോയെന്ന് ഭയന്നായിരുന്നു ഇതെന്ന് അവര്‍ പറയുന്നത്.


ഒരു കൊല്ലം മുമ്പ് തന്നെ കുട്ടിക്കുണ്ടാവുന്ന വിത്യാസങ്ങള്‍ അവര്‍ കാണുന്നുണ്ടായിരുന്നു. ഫോണ്‍ ഇല്ലാത്ത സമയങ്ങളില്‍ ദേഷ്യവും ആശങ്കയും പ്രകടിപ്പിക്കാരുണ്ട് ഇവന്‍. തുടര്‍ച്ചയായ തലവേദയും കാഴ്ച മങ്ങലും ഉണ്ടായപ്പോള്‍ കണ്ണാടി വയ്‌ക്കേണ്ടി വന്നു. ഈ സമയങ്ങളില്‍ കുട്ടി മൊബൈലിന്റെ കടുത്ത അഡിക്റ്റഡായി കഴിഞ്ഞിരുന്നു. ഫോണ്‍ കിട്ടിയില്ലെങ്കില്‍ കുട്ടി തല ഭിത്തിയിലടിക്കുകയും മാനസിക വിഭ്രാന്തികള്‍ കാട്ടുകയും ചെയ്യും.

പല മാതാപിതാക്കളും ജോലിക്കാരായിരിക്കും അവര്‍ക്ക് കുട്ടികളോട് ഒത്ത് ചിലവഴിക്കാന് കിട്ടുന്ന സമയം വളരെ തുച്ഛമായിരിക്കും. പിന്നെ വളരെ കുഞ്ഞിലെ കുട്ടികള്‍ക്ക് ഉല്ലസിക്കാനും മറ്റുമായി മൊബൈല്‍ ഫോണും വാങ്ങി കൊടുക്കും. പതിയെ അത് അവരുടെ ശീലത്തിലേക്ക് ആഴ്ന്നിറങ്ങും. ഭക്ഷണം കഴിക്കണമെങ്കില്‍ പോലും മൊബൈല്‍ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയിലാവും.’

ഇന്ന് പല കുട്ടികളും ഈ അവസ്ഥയിലാണെന്നാണ് മേത്ത വെളിപ്പെടുത്തുന്നത്. ശരിക്കും ചികിത്സ മാതാപിതാകള്‍ക്കാണ് വേണ്ടത്. പോസിറ്റീവ് പേരന്റിംഗ് രീതിയിലോട്ട് എത്തിയാല്‍ തന്നെ ഇത്തരംകേസുകളില്‍ വിത്യാസമുണ്ടാകുമെന്നും ഡോ. മേത്ത് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍