UPDATES

ട്രെന്‍ഡിങ്ങ്

ഡല്‍ഹി സര്‍ക്കാരിന്റെ നിലപാടും കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളും സുപ്രീംകോടതിയുടെ തീര്‍പ്പും

ലെഫ്.ഗവര്‍ണറെ ഉപയോഗിച്ച് ആം ആദ്മി സര്‍ക്കാരിന്റെ തീരുമാനങ്ങളേയും പദ്ധതികളേയും അട്ടിമറിക്കുന്ന മോദി സര്‍ക്കാരിന് തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവ്. ലെഫ്.ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ മന്ത്രിസഭ കൂട്ടായി തീരുമാനിക്കുന്ന കാര്യങ്ങളില്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ച് വേണം പ്രവര്‍ത്തിക്കാനെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു.

പൂര്‍ണ സംസ്ഥാന പദവി എന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയെങ്കില്‍ ഫെഡറല്‍ ഘടനയില്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈ കടത്തുന്നതിനെതിരായ വ്യക്തമായ താക്കീതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് നല്‍കിയിരിക്കുന്നത്. ലെഫ്.ഗവര്‍ണറെ ഉപയോഗിച്ച് ആം ആദ്മി സര്‍ക്കാരിന്റെ തീരുമാനങ്ങളേയും പദ്ധതികളേയും അട്ടിമറിക്കുന്ന മോദി സര്‍ക്കാരിന് തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവ്. ലെഫ്.ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ മന്ത്രിസഭ കൂട്ടായി തീരുമാനിക്കുന്ന കാര്യങ്ങളില്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ച് വേണം പ്രവര്‍ത്തിക്കാനെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിഭാഷകരുടെ വാദങ്ങള്‍ നോക്കാം

ഡല്‍ഹി സര്‍ക്കാര്‍ പറയുന്നത്

മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, പി ചിദംബരം, ഇന്ദിര ജയ് സിംഗ്, രാജീവ് ധവാന്‍, ശേഖര്‍ നഫാഡെ എന്നിവരാണ് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായത്.

ഗോപാല്‍ സുബ്രഹ്മണ്യം – പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവയില്‍ മാത്രമേ ലെഫ്.ഗവര്‍ണര്‍ക്ക് പരമാധികാരമുള്ളൂ. എല്ലാ ഫയലുകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനോ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാനോ ലെഫ്.ഗവര്‍ണര്‍ക്ക് അധികാരമില്ല.

പി ചിദംബരം – ലെഫ്.ഗവര്‍ണര്‍ എല്ലാ കാര്യത്തിലും പരമാധികാരമുള്ളയാളല്ല. അദ്ദേഹം വൈസ്രോയ് അല്ല. പ്രസിഡന്റിന്റെ ഒരു ഏജന്റ് മാത്രമാണ്.

ഇന്ദിര ജയ്‌സിംഗ് – ഡല്‍ഹി സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം- പ്രത്യേകിച്ച് സാമൂഹ്യക്ഷേമ പരിപാടികളില്‍. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമാണ് എന്ന് ഭരണഘടനയോ, പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമമോ പറയുന്നുണ്ടോ. അത്തരത്തില്‍ ഒരു പരാമര്‍ശവുമില്ല.

രാജീവ് ധവാന്‍ – ഡല്‍ഹി സര്‍ക്കാരിന് നിര്‍ണായക അധികാരങ്ങളുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ലെഫ്.ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അവകാശമുള്ളൂ.

കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മണീന്ദര്‍ സിംഗ് ആണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായത്.

മണീന്ദര്‍ സിംഗ്:

ദേശീയ തലസ്ഥാനം ഇന്ത്യയിലെ എല്ലാ പൗരന്മാരുടേയുമാണ്. ഡല്‍ഹി സര്‍ക്കാരിനെ പോലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് കേന്ദ്ര സര്‍ക്കാരും. ഡല്‍ഹി നിയമസഭയ്ക്ക് മുകളില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാനം. കേന്ദ്ര സര്‍ക്കാരിന്റെ അധികാരം അതിനില്ല. മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കിടയില്‍ ഡല്‍ഹിക്ക് പ്രത്യേത പദവി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനെ പൂര്‍ണ സംസ്ഥാനമായി അംഗീകരിച്ചിട്ടില്ല.

നിയമസഭ ഉണ്ടെങ്കിലും ഇല്ലെങ്കിലും കേന്ദ്ര ഭരണ പ്രദേശം, അങ്ങനെ തന്നെയായിരിക്കും. പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹി എങ്ങനെയാണ് സംസ്ഥാനത്തിന്റെ അധികാരം വേണമെന്ന് പറയുക. ഡല്‍ഹിക്ക് യാതൊരു പ്രത്യേക എക്‌സിക്യൂട്ടീവ് അധികാരങ്ങളുമില്ല. ദേശീയ തലസ്ഥാനത്തെ ദൈനംദിന കാര്യങ്ങള്‍ നോക്കുകയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പണി. എന്നാല്‍ ഭരണപരമായ കാര്യങ്ങളില്‍ പരമാധികാരം കേന്ദ്ര സര്‍ക്കാരിനും പ്രസിഡന്റിനുമാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ആകെ കിട്ടിയ 650 ഫയലുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് സര്‍ക്കാരിനോട് ലെഫ്.ഗവര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. ലെഫ്.ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത എല്ലാ യോഗത്തിലും ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാദം അടിസ്ഥാന രഹിതം.

സുപ്രീംകോടതിയുടെ വിധിന്യായം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍