41 യൂണിയനുകള്‍ അടങ്ങുന്ന യുണൈറ്റഡ് ഫ്രണ്ട് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍സ് (യു എഫ് ടി എ) ആണ് സമരം നടത്തുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് വന്‍ പിഴ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുകണ്ട് ഡല്‍ഹിയില്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ നടത്തുന്ന സമരം നഗരത്തിലെ ഗതാഗത സര്‍വീസുകളെ സാരമായി ബാധിച്ചു. 41 യൂണിയനുകള്‍ അടങ്ങുന്ന യുണൈറ്റഡ് ഫ്രണ്ട് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍സ് (യു എഫ് ടി എ) ആണ് സമരം നടത്തുന്നത്.
രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് സമരം. കാര്‍, ബസ്, ഓട്ടോറിക്ഷ, ട്രക്ക് തൊഴിലാളികളെല്ലാം സമരത്തിലാണ്. സ്വകാര്യ സ്‌കൂളുകളില്‍ പലതും അടച്ചിട്ടിരിക്കുകയാണ്.
മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റില്ലാതെ ഇരു ചക്രവാഹനമോടിക്കല്‍, സീറ്റ് ബെല്‍ട്ടില്ലാതെ കാര്‍ ഓടിക്കല്‍, അമിതവേഗതയിലുള്ള ഡ്രൈവിംഗ് എന്നിവയ്ക്ക് വന്‍ തോതില്‍ പിഴ ഏര്‍പ്പെടുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ മോട്ടോര്‍വാഹന നിയമഭേദഗതിക്കെതിരെ രംഗത്തുണ്ട്. ഉത്തരാഖണ്ഡും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങള്‍ പിഴ കുറച്ചിട്ടുണ്ട്. കേരളവും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.