UPDATES

ട്രെന്‍ഡിങ്ങ്

വാഹന നിയമം: ഡല്‍ഹി ട്രക്ക് ഡ്രൈവര്‍ക്ക് റെക്കോര്‍ഡ് പിഴ, ചട്ട ലംഘനത്തിന് അടച്ചത് 2 ലക്ഷം രൂപ

പതിനെട്ട് ടണ്‍ അനുവാദമുള്ള ട്രക്കില്‍ 43 ടണ്‍ ചരക്കാണ് ഇയാള്‍ കയറ്റിരുന്നത്.

രാജ്യത്തെ പുതുക്കിയ വാഹന നിയമത്തെ തുടര്‍ന്ന് ചട്ടലംഘനം നടത്തിയ ഒട്ടേറെ വാഹന ഉടമസ്ഥരാണ് കനത്ത തുക പിഴ അടക്കുന്നത്. അമിത ചരക്ക് കയറ്റിയതിന് രാജസ്ഥാനിലെ ട്രക്ക് ഉടമസ്ഥന് കഴിഞ്ഞ ദിവസം (സെപ്റ്റംബര്‍ 9) പിഴയിട്ടത് 1,41,700 രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിയമ ചട്ടലംഘന പിഴയെന്ന് റെക്കോര്‍ഡിട്ട് ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ഒരു ട്രക്ക് ഉടമസ്ഥന് രണ്ട് ലക്ഷം രൂപ പിഴയിട്ടത്.

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രാമകൃഷ്ണന്‍ എന്ന ട്രക്ക് ഉടമസ്ഥന് ന്യൂഡല്‍ഹിയിലെ രോഹിണിയിലെ കോടതിയില്‍ 2,00,500 രൂപയാണ് പിഴയടച്ചത്. അമിത ചരക്കുമായി എത്തിയ രാമകൃഷ്ണന്റെ ട്രക്ക് ഹരിയാന രജിസ്‌ട്രേഷന്‍ ട്രക്ക് 25 ടണ്‍ ചരക്ക് കൂടുതലുണ്ടെന്ന് പരിശോധനയ്ക്ക് എത്തിയ ഡല്‍ഹി ട്രാഫിക്ക് പോലീസ് കണ്ടെത്തി.

പതിനെട്ട് ടണ്‍ അനുവാദമുള്ള ട്രക്കില്‍ 43 ടണ്‍ ചരക്കാണ് ഇയാള്‍ കയറ്റിരുന്നത്. ഇത് ഉള്‍പ്പടെ പത്തോളം ട്രാഫിക്ക് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ട്. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റിട്ടില്ലായിരുന്നു. അതുപോലെ ഡ്രൈവിംഗ് ലൈസന്‍സുമില്ല.

Read: സുഭാഷ് ചന്ദ്രന്റേത് മോഹനന്‍ വൈദ്യരുടെ പ്രവൃത്തി; നോവലിന്റെ ആഖ്യാനത്തിന് ശാസ്ത്രത്തെ കൂട്ടുപിടിക്കരുതെന്ന് ഡോക്ടര്‍മാര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍