UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ടുനിരോധനം നിർദ്ദയം; സാമ്പത്തികവ്യവസ്ഥയ്ക്കേറ്റ ഷോക്ക്; മുൻ സാമ്പത്തികോപദേഷ്ടാവ് അർവിന്ദ് സുബ്രഹ്മണ്യൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുനിരോധന സാമ്പത്തിക പരിഷ്കാരത്തെ ‘ഡ്രാകോണിയൻ’ എന്നു വിശേഷിപ്പിച്ച് മുൻ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അർവിന്ദ് സുബ്രഹ്മണ്യൻ. നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയോടുള്ള നിർദ്ദയമായ പെരുമാറ്റമായിരുന്നെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനം സാമ്പത്തിക വ്യവസ്ഥയ്ക്കേറ്റ അതിശക്തവും നിർദ്ദയവുമായ ഷോക്കായിരുന്നെന്ന് അർവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു. സാമ്പത്തികവളർച്ചയെ വൻതോതിൽ ഇടിക്കാൻ ഈ തീരുമാനത്തിന് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ടുനിരോധന തീരുമാനം വന്നപ്പോൾ അതെക്കുറിച്ച് താൻ സംശയാലുവായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏറെ ശക്തമായ ‘അനൗദ്യോഗികവിപണി’യെക്കുറിച്ചുള്ള വിവരങ്ങൾ തനിക്കില്ലായിരുന്നു. ഈ വിഭാഗത്തെയാണ് നോട്ടുനിരോധനം ഏറെ ദോഷകരമായി ബാധിച്ചത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന് കിട്ടിയത് വലിയ തിരിച്ചടിയാണ് നോട്ടുനിരോധനം നൽകിയത്.

“Of Counsel: The Challenges of the Modi-Jaitley Economy” എന്ന തന്റെ പുസ്തകത്തിലും അർവിന്ദ് സുബ്രഹ്മണ്യൻ നോട്ടുനിരോധനത്തിന്റെ പ്രശ്നങ്ങൾ കൂടുതലാഴത്തിൽ വിശദീകരിച്ചിട്ടുണ്ട്. നോട്ടുനിരോധനത്തിന് എട്ട് ക്വാർട്ടറുകൾക്കു മുമ്പ് സാമ്പത്തികവളർച്ച 8 ശതമാനത്തിൽ നിന്നിരുന്നതാണ്. ഇത് നോട്ടുനിരോധനത്തോടെ കുത്തനെ താഴേക്കു വന്നു. 6.8 ശതമാനത്തിലെത്തി നിന്നു. നോട്ടുനിരോധനം നടപ്പാക്കുന്നതിനു മുൻപ് തന്നോട് ആരും ചർച്ച ചെയ്തിരുന്നില്ലെന്നും അദ്ദേഹം പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍