UPDATES

ഇന്ത്യ

പശുമോഷ്ടാക്കളെ ശിക്ഷിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണം: വിഎച്ച്പി

പശു സംരക്ഷകര്‍ക്കെതിരായാണ് പല സംസ്ഥാനങ്ങളും നിയമനിര്‍മ്മാണം നടത്തുന്നതെന്നും അതിന് പകരം പശു മോഷ്ടാക്കളെ ശിക്ഷിക്കാനുള്ള നിയമങ്ങളാണ് വേണ്ടതെന്നും ജയിന്‍ പറയുന്നു. പശുവിനെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്ന പ്രവൃത്തി കമ്പ്യൂട്ടര്‍വല്‍ക്കരിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെടു

രാജ്യത്ത് സമ്പൂര്‍ണ ബീഫ് നിരോധനം നടപ്പിലാക്കണമെന്ന് വിഎച്ച്പി. രാജ്യത്തെമ്പാടും ഗോവധം നിരോധിക്കണമെന്നും പശുക്കളെ മോഷ്ടിക്കുവര്‍ക്ക് ശിക്ഷ ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മ്മാണം നടത്തണമെന്നും ‘പഞ്ചഗവ്യ ഔഷധങ്ങളെ കുറിച്ച്’ ബോധവല്‍ക്കരണം നടത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധര്‍മ്മ സന്‍സത് ആഹ്വാനം ചെയ്തു. മന്ന്് ദിവസം നീണ്ടുനിന്ന സന്‍സതില്‍ 2,000 ത്തോളം സന്യാസിമാര്‍ പങ്കെടുത്തുവെന്നാണ് കണക്ക്.

നിരവധി സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നിലവിലുണ്ടെങ്കിലും അതൊക്കെ ലംഘിക്കുകയാണെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജയിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളം, പഞ്ചിം ബംഗാള്‍, തമിഴ്‌നാട്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബീഫ് വില്‍പ്പന ചെയ്യുന്നത് സന്‍സത് പ്രതിഷേധം രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പശുവിന്റെ ഇറച്ചിയുടെ കയറ്റുമതിയും നിരോധിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. പശുവിറച്ചി കയറ്റുമതി ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവരുടെ കയറ്റുമതി ലൈസന്‍സ് റദ്ദാക്കണമെന്നും സന്‍സത് ആവശ്യപ്പെ്ട്ട്ു.

പശുവിന്റെ മൂത്രവും ചാണകവും ഔഷധമൂല്യമുള്ളതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണ്, കൃഷിക്ക് മാത്രമല്ല മനുഷ്യ ശരീരത്തിനും ഇത് ഉത്തമമാണെന്നും ജയിന്‍ പറഞ്ഞു. പശു വളര്‍ത്തലിനും പശു കേന്ദ്രീകൃത കൃഷിരീതികള്‍ക്കും പ്രോത്സാഹനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശു സംരക്ഷകര്‍ക്കെതിരായാണ് പല സംസ്ഥാനങ്ങളും നിയമനിര്‍മ്മാണം നടത്തുന്നതെന്നും അതിന് പകരം പശു മോഷ്ടാക്കളെ ശിക്ഷിക്കാനുള്ള നിയമങ്ങളാണ് നടപ്പിലാക്കേണ്ടതെും ജയിന്‍ പറയുന്നു. പശുവിനെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്ന പ്രവൃത്തി കമ്പ്യൂട്ടര്‍വല്‍ക്കരിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെടു. ബിജെപി എംപിയും രാജ്യത്തെ പ്രമുഖ ബീഫ് കയറ്റുമതിക്കാരനുമായ സംഗീത് സോമിനെ പോലെയുള്ളവര്‍ ഈ ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നതാണ് കൗതുകം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍