UPDATES

ട്രെന്‍ഡിങ്ങ്

വായ്പാ തട്ടിപ്പ്: ബിജെപിക്ക് ഡിഎച്ച്എഫ്എല്‍ നല്‍കിയത് 19.5 കോടി?

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റ് ഫണ്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട, 2013ലെ കമ്പനീസ് ആക്ടിന്റെ സെക്ഷന്‍ 182 ഈ കമ്പനികള്‍ ലംഘിച്ചു.

31,000 കൂടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ഡിഎച്ച്എഫ്എല്‍ കമ്പനി ബിജെപിക്ക് തിരഞ്ഞെടുപ്പ് സംഭാവനയായി 19.5 കോടി രൂപ നല്‍കിയതായി കോബ്ര പോസ്റ്റ് റിപ്പോര്‍ട്ട്. ആര്‍കെഡബ്ല്യു ഡെവലപ്പേര്‍സ്, സ്‌കില്‍ റിയല്‍ട്ടേര്‍സ്, ദര്‍ശന്‍ ഡെവലപ്പേര്‍സ് എന്നീ കമ്പനികളാണ് പണം നല്‍കിയത് ഈ കമ്പനികളെല്ലാം വധാവന്‍ കുടുംബവുമായി ബന്ധപ്പെട്ടവയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റ് ഫണ്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട, 2013ലെ കമ്പനീസ് ആക്ടിന്റെ സെക്ഷന്‍ 182 ഈ കമ്പനികള്‍ ലംഘിച്ചു. ഈ സെക്ഷന്‍ 182വിന് 2017ല്‍ മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു.

നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചര്‍സ് ആയി 31,312 കോടി രൂപയടക്കം 96,880 കോടി രൂപയുടെ വായ്പയാണ് ഡിഎച്ച്എഫ്എല്‍ എടുത്തിരിക്കുന്നത്. 36 ബാങ്കുകളില്‍ നിന്ന് കടമെടുത്തിട്ടുണ്ട്. ഇതില്‍ 32ഉം പൊതുമേഖല ബാങ്കുകളാണ്. വധാവന്‍ കുടുംബത്തിന്റെ താല്‍പര്യപ്രകാരം 10,493 കോടി രൂപയുടെ അണ്‍സെക്വേര്‍ഡ് ലോണ്‍ അനുവദിച്ചിരിക്കുന്നു. ഇതില്‍ 11 കമ്പനികള്‍ സഹാന ഗ്രൂപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. 3789 കോടി രൂപയുടെ വായ്പ സഹാന ഗ്രൂപ്പിന് അനുവദിച്ചിരിക്കുന്നു. 34 കമ്പനികള്‍ യാതൊരു പ്രവര്‍ത്തനവും നടത്താത്തവയാണ്. വെറും ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള കമ്പനികളുണ്ട്. പലതിനും ഒരേ വിലാസം. എന്നിട്ടും ഇവയ്ക്ക് കോടികള്‍ വായ്പയായി ലഭിച്ചു. 35 ഷെല്‍ കമ്പനികള്‍ ചാര്‍ജ് ഡോക്യമെന്റുകള്‍ സമര്‍പ്പിച്ചിട്ടില്ല. 12ലധികം കമ്പനികള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് 2017-18ല്‍ ബാലന്‍സ് ഷീറ്റ് സമര്‍പ്പിച്ചിട്ടില്ല.

സഹാന ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരിലൊരാള്‍ ജിതേന്ദ്ര ജയിനാണ്. സിബിഐയുടെ എക്കണോമിക് ഒഫന്‍സ് വിംഗിന്റെ അന്വേഷണം നേരിടുന്നയാള്‍. നിവവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ് ജിതേന്ദ്ര ജയിന്‍. ശിവസേന നേതാവും മുന്‍ എംഎല്‍എയുമായ ശിവറാം ഗോപാല്‍ ഡാല്‍വിയാണ്. സഹാന ഗ്രൂപ്പിന് നല്‍കിയിരിക്കുന്ന വായ്പകളില്‍ ഭൂരിഭാഗവും നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍