UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്ലിപ്കാർ‌ട്ടിലേക്ക് വിളിച്ചയാൾക്ക് ബിജെപിയിൽ അംഗത്വം

1800 266 1001 എന്ന നമ്പരാണ് കവറിലുണ്ടായിരുന്നത്.

ഫൂട്ബോൾ ലോകകപ്പ് വീട്ടുകാരെ ശല്യപ്പെടുത്താതെ കാണാൻ ഒരു ഹെഡ്ഫോൺ ഓർഡർ ചെയ്തതായിരുന്നു കൊൽക്കത്തയിൽ നിന്നുള്ള യുവാവ്. പായ്ക്കറ്റ് എത്തിയെങ്കിലും അതില്‍ ഹെഡ്ഫോൺ ഉണ്ടായിരുന്നില്ല. ഒരു കുപ്പി എണ്ണയാണ് ഉണ്ടായിരുന്നത്. ഇക്കാര്യം പരാതിപ്പെടാൻ പായ്ക്കറ്റിൽ നൽകിയിരുന്ന കസ്റ്റമർ കെയറിൽ വിളിച്ചു. എന്നാൽ കോൾ കണക്ട് ചെയ്യുകയുണ്ടായില്ല.

1800 266 1001 എന്ന നമ്പരാണ് കവറിലുണ്ടായിരുന്നത്. ഡയൽ ചെയ്ത് കുറച്ചു സമയത്തിനു ശേഷം ഒരു മെസ്സേജ് എത്തി: “ബിജെപിയിലേക്ക് സ്വാഗതം. നിങ്ങളുടെ പ്രാഥമികാംഗത്വ നമ്പർ‌ 2003994351 ആകുന്നു. പേരും വിലാസവും പിൻകോഡും മെയിൽ ഐഡിയും 09220071111 എന്ന നമ്പരിലേക്ക് അയയ്ക്കുക.”

അതെസമയം ഫ്ലിപ്കാർട്ട് പാക്കേജിൽ തങ്ങളുടെ ബിജെപി അംഗത്വ നമ്പർ വന്നതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പ്രതികരിച്ചു.

ഈ സംഭവം വാർത്തയായകതോടെ ഫ്ലിപ്കാർട്ട് ഉപഭോക്താവിനെ ബന്ധപ്പെട്ടു. ലഭിച്ച എണ്ണ ഉപയോഗിക്കുകയോ വലിച്ചെറിയുകയോ ചെയ്യാമെന്നും ഹെഡ്സെറ്റ് ഉടൻ അയച്ചു തരാമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു.

കവറിന്മേലുള്ള നമ്പർ പഴയതാണെന്നും ഇപ്പോൾ അത് തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു. പൊതിഞ്ഞ കവർ പഴയതായതു കൊണ്ടാണിത് സംഭവിച്ചതെന്നും അവർ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍