UPDATES

ട്രെന്‍ഡിങ്ങ്

‘നാടകം വേണ്ട, എഴുന്നേല്‍ക്കൂ.’ വീല്‍ ചെയറില്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയോട് സുരക്ഷ ഉദ്യോഗസ്ഥര്‍

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുവാനാണ് വിരാലി എയര്‍പോര്‍ട്ടിലെത്തിയത്.

അമേരിക്കയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയും ഭിന്നശേഷികാരിയുമായ യുവതിയെ ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി പരാതി. അമേരിക്കയില്‍ ഭിന്നശേഷികാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 28-കാരിയായ വിരാലി മോദി എന്ന യുവതിയോടാണ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയത്. നട്ടെല്ലിന് ക്ഷതം സംഭവിച്ച് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന വിരാലിയോട് ഡല്‍ഹി എയര്‍പോര്‍ട്ടിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എഴുന്നേക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. സുരക്ഷ ഉദ്യോഗസ്ഥ അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംസാരിക്കുകയും താന്‍ വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാതെ നാടകം കളിക്കുകയാണെന്ന് പറഞ്ഞുവെന്നും വിരാലി സെന്‍ട്രല്‍ ഇന്‍ഡസ്ട്രീയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഎസ്എഫ്) ചീഫിന് അയ്ച്ച ഇ-മെയിലില്‍ പറയുന്നു.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുവാനാണ് വിരാലി എയര്‍പോര്‍ട്ടിലെത്തിയത്. ‘എന്റെ പരിമിതി കാരണം ഉപയോഗിക്കുന്ന വീല്‍ചെയര്‍ ചെക്ക്-ഇന്‍-കൗണ്ടറിലെ കാര്‍ഗോയില്‍ സറണ്ടര്‍ ചെയ്യേണ്ടി വന്നിരുന്നു. അതിനാല്‍ വിമാനത്തിലെ സീറ്റില്‍ എത്താനായി ഞാന്‍ ഒരു പോര്‍ട്ടറിനെ നിയമിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ചെക്കിംഗ് ഭാഗത്ത് എത്തിയപ്പോള്‍ നിങ്ങളുടെ ഒരു വനിത ഉദ്യോഗസ്ഥയില്‍ നിന്ന് എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടായ ഒരു അനുഭവമുണ്ടായി’യെന്ന് പരാതിയുടെ പകര്‍പ്പുംവെച്ച് സിഐഎസ്എഫ് ചീഫിന് വിരാലി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

തനിക്ക് നില്‍ക്കാന്‍ കഴിയില്ലെന്ന് പോര്‍ട്ടറും ഞാനും പലതവണ പറഞ്ഞിട്ടും ആ ഉദ്യോഗസ്ഥ എന്നെ എ എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പരിശോധന നടത്താനും അവര്‍ വിസമ്മതിച്ചുവെന്നും വിരാലി പരാതിയില്‍ പറയുന്നു. ‘സംഭവത്തിന് ശേഷം ഡല്‍ഹിയിലെ സി.ഐ.എസ്.എഫ് മേധാവിയുടെ പക്കല്‍ നിന്ന് എനിക്ക് ഒരു കോള്‍ ലഭിച്ചിരുന്നു. ഈ അവസ്ഥയില്‍ ഖേദം പ്രകടിപ്പിക്കുകയും ഞാന്‍ ഡല്‍ഹിയിലായിരിക്കുമ്പോഴെല്ലാം അദ്ദേഹത്തെ കാണാനുള്ള ക്ഷണം നല്‍കുകയും ചെയ്തു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സോഫ്റ്റ്-സ്‌കില്‍ ക്ലാസ് നടത്തികൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു അദ്ദേഹം.’ എന്ന് വിരാലി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞവര്‍ഷം മുംബൈ എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിരാലിയുടെ സമ്മതം കൂടാതെ വീല്‍ചെയറോട് കൂടി എടുത്തുയര്‍ത്തി മാറ്റിയിരുന്നു. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇത് നിഷേധിച്ചിരുന്നു.

Read: ഇറ്റലിയില്‍ നവ ഫാസിസ്റ്റുകളുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പൂട്ടിച്ചു, വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്ക് സ്ഥാനമില്ലെന്ന് വിശദീകരണം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍