UPDATES

വിദേശം

അമേരിക്ക പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങള്‍ നല്‍കുന്നു

അഴിമുഖം പ്രതിനിധി

പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങള്‍ നല്‍കുന്നത് ഒബാമ ഭരണകൂടം തീരുമാനിച്ചു. 700 മില്ല്യണ്‍ ഡോളറാണ് വില. എട്ട് വിമാനങ്ങളാണ് പാകിസ്താന് വില്‍ക്കാന്‍ യു എസ് തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കയുടെ ഈ തീരുമാനത്തില്‍ ഇന്ത്യ പ്രതിഷേധിച്ചു. പാകിസ്താന് എഫ്-16 വിമാനങ്ങള്‍ വില്‍ക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഭീകരതയെ നേരിടാനാണ് യുദ്ധ വിമാനങ്ങള്‍ നല്‍കുന്നത് എന്ന യുഎസിന്റെ വാദത്തിലെ യുക്തിയോട് ഇന്ത്യ വിയോജിക്കുന്നുവെന്നും സ്വരൂപ് പറഞ്ഞു. ഒബാമ ഭരണകൂടത്തിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധം അറിയിക്കാന്‍ യുഎസ് അംബാസിഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ വര്‍ഷങ്ങളായി പിന്തുണയ്ക്കുന്ന പാക് നടപടി തന്നെ സ്വയം സംസാരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.

റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക്ക് പാര്‍ട്ടികളിലെ ജനപ്രതിനിധികളെ പ്രതിഷേധം വകവയ്ക്കാതെയാണ് യുഎസ് സ്‌റ്റേറ്റ് വകുപ്പ് യുദ്ധ വിമാനങ്ങള്‍ പാകിസ്താന് കൈമാറാനും പാക് വൈമാനികര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചത്.

തെക്കന്‍ ഏഷ്യയിലെ തന്ത്രപ്രധാന പങ്കാളിയുടെ സുരക്ഷയെ മെച്ചപ്പെടുത്താന്‍ സഹായിച്ചു കൊണ്ട് യുഎസിന്റെ വിദേശ നയ ഉദ്ദേശങ്ങളും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ ഈ വില്‍പന സഹായിക്കുമെന്ന് പെന്റഗണിന്റെ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അറിയിച്ചു.

വിമാനങ്ങളുടെ കൈമാറ്റം മേഖലയുടെ അടിസ്ഥാന സൈനിക തുല്യതയില്‍ മാറ്റം വരുത്തില്ലെന്നും നിലവിലേയും ഭാവിയിലേയും സുരക്ഷാ ഭീഷണികളേയും നേരിടാനുള്ള പാകിസ്താന്റെ കഴിവിനെ മെച്ചപ്പെടുത്തുമെന്നും ഏജന്‍സി ഉറപ്പിച്ചു പറയുന്നു.

ഏതു കാലാവസ്ഥയിലും രാത്രിയിലും പറക്കാന്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ക്ക് സാധിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍