UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവ: ബിജെപി സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് ഗവർണർക്ക് കത്തെഴുതി

ഗോവയിലെ ബിജെപി സർക്കാർ ന്യൂനപക്ഷമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് ഗവർണർക്ക് കത്തയച്ചു. തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചാണ് കത്ത്. നിലവിലെ സർക്കാരിനെ പിരിച്ചുവിടണമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്സിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നും പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കർ ആവശ്യപ്പെട്ടു.

ബിജെപി എംഎൽ‌എയായ ഫ്രാൻസിസ് ഡിസൂസയുടെ മരണം കൂടി വന്നതോടെ നേരത്തെ തന്നെ ജനവിശ്വാസം നഷ്ടപ്പെട്ട ബിജെപി സർക്കാർ കൂടുതൽ ന്യൂനപക്ഷമായി മാറിയിരിക്കുകയാണെന്ന് ഗവർണർ മൃദുല സിൻഹയ്ക്കയച്ച കത്തിൽ കോൺഗ്രസ്സ് ചൂണ്ടിക്കാട്ടി. നിയമഭയിൽ അംഗബലം നഷ്ടപ്പെട്ടു കഴിഞ്ഞ ബിജെപി സർക്കാരിനെ പിരിച്ചുവിടണമെന്ന് കത്ത് ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍